HOME
DETAILS
MAL
ജനസാന്ദ്രതാ പ്രദേശത്ത് മൊബൈല്‍ ടവര്‍
backup
May 10 2017 | 05:05 AM
പള്ളിയുടെ ഖബര്സ്ഥാന് പൊളിച്ചു മാറ്റിയുള്ള ടവര്‍ നിര്‍മാണം ജനങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്
തൃക്കരിപ്പൂര്‍: ജനസാന്ദ്രതയുള്ള പ്രദേശത്ത് മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ കലക്ടര്‍ക്കു പരാതി നല്കി. വലിയപറമ്പ മാവിലാക്കടപ്പുറം വെളുത്ത പൊയ്യ ജുമാമസ്ജിദ് പ്രദേശത്താണ് സ്വകാര്യ കമ്പനിയുടെ ടവര്‍ സ്ഥാപിക്കുന്നത്. പള്ളിയുടെ ഖബര്സ്ഥാന് പൊളിച്ചുമാറ്റിയുള്ള ടവര്‍ നിര്‍മാണം പൊതുജനങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ജനം തിങ്ങിപാര്‍ക്കുന്ന പ്രദേശമായതിനാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയും കലക്ടര്‍ക്കു നല്കിയ പരാതിയില്‍ പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരിസര വാസികളുടെ സമ്മതമോ അറിവോ കൂടാതെ ടവര്‍ നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."