HOME
DETAILS
MAL
സംസ്ഥാനത്ത് 6,244 പുതിയ രോഗികള്‍ കൂടി
backup
October 14 2020 | 21:10 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറയുന്നു. ഇന്നലെ 50,056 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 6,244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,792 പേര് രോഗമുക്തി നേടി.
36 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 5,781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 81 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
93,837 പേരാണ് ഇനി ചികിത്സയിലുള്ളത്. 2,15,149 പേര് ഇതുവരെ കൊവിഡില്‍ നിന്നു മുക്തി നേടി. 20 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം കോവളം സ്വദേശി രാജന് ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോര്‍ട്ട് സ്വദേശി കൃഷ്ണന്‍കുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാല്‍ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേല്‍ മാര്‍ക്കറ്റ് സ്വദേശി എം.എസ്. ജോണ്‍ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാള് (90), മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രന് (50), മുതുവള്ളൂര്‍ സ്വദേശി അലിക്കുട്ടി (87), അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ (5 മാസം), ചുള്ളിപ്പാറ സ്വദേശി അബ്ദുറഹ്മാന് (56), കുറുവ സ്വദേശി അബൂബക്കര്‍ (69), താഴേക്കോട് സ്വദേശി കുഞ്ഞന്‍ (80), കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് (85), കോഴിക്കോട് സ്വദേശി സെയ്ദാലിക്കുട്ടി (72), കണ്ണൂര്‍ പുന്നാട് സ്വദേശി കുമാരന് (70), എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,066 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."