HOME
DETAILS

യു.പിയില്‍ ഇനി 11 ഉപതെരഞ്ഞെടുപ്പുകള്‍; എസ്.പി- ബി.എസ്.പി സഖ്യം തുടരും

  
backup
May 27 2019 | 19:05 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-11-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86

 

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ഉത്തര്‍പ്രദേശില്‍ നിലവില്‍വന്ന മഹാസഖ്യം ഫലപ്രഖ്യാപത്തിനു ശേഷവും തുടരും.
നിലവിലെ എം.എല്‍.എമാര്‍ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് 11 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിലും സഖ്യം തുടരാന്‍ തീരുമാനിച്ചതായി എസ്.പിയും ബി.എസ്.പിയും അറിയിച്ചു.
കഴിഞ്ഞദിവസം മായാവതി ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനു മുന്‍പായാണ് എസ്.പിയുമായുള്ള സഖ്യം തുടരുമെന്ന് പാര്‍ട്ടിയെ അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി സഖ്യത്തിന്റെ അടുത്ത പരീക്ഷണഘട്ടം വരാനിരിക്കുന്ന 11 നിയമസഭാ മണ്ഡലങ്ങളാണ്. ഇതിന്റെ ഫലം എന്തായാലും മഹാസഖ്യത്തിന് നിര്‍ണായകമാണ്- മുതിര്‍ന്ന ബി.എസ്.പി നേതാവ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കു മാത്രമുള്ളതല്ല സഖ്യമെന്ന് നേരത്തേ തന്നെ ഇരുപാര്‍ട്ടികളും അറിയിച്ചിരുന്നു.


ധാരണപ്രകാരം മതിയായ സീറ്റ് ലഭിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഉന്നതപദവികളിലേക്ക് ബി.എസ്.പി നേതാവ് മായാവതിക്ക് എസ്.പി പിന്തുണ നല്‍കും. ഇതിനു പകരമായി യു.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എസ്.പി നേതാവ് അഖിലേഷ് യാദവിനെ പിന്തുണയ്ക്കുക എന്നതായിരുന്നു പ്രധാനമായും സഖ്യത്തിന്റെ ഉടമ്പടി.


എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014ല്‍ ഒരുസീറ്റും ലഭിക്കാതിരുന്ന ബി.എസ്.പി ഇത്തവണ സഖ്യത്തിന്റെ പിന്‍ബലത്തോടെ പത്ത് സീറ്റുകളാണ് നേടിയത്. എസ്.പി അഞ്ചിടത്തും വിജയിച്ചു.
ലോക്‌സഭയിലേക്കു വിജയിച്ച എം.എല്‍.എമാര്‍ ഇതുവരെ രാജിവച്ചിട്ടില്ല. ഇവര്‍ രാജിവയ്ക്കുന്നതോടെയാവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങുക.
കേരളത്തിലുള്‍പ്പെടെ വിജയിച്ച എം.എല്‍.എമാര്‍ പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒന്നിച്ചാവും ഉപതെരഞ്ഞെടുപ്പ് നടക്കുക.
ലഖ്‌നൗ കാന്‍ട്ട് മണ്ഡലത്തിലെ റിതാ ബഹുഗുണാ ജോഷി, സത്യദേവ് പച്ചൗരി (ഗോവിന്ദ് നഗര്‍), എസ്.പി സിങ് ബഗേല്‍ (തുന്ദ്‌ല), സംഗം ലാല്‍ ഗുപ്ത (പ്രതാപ്ഗഡ്), ആര്‍.കെ സിങ് പട്ടേല്‍ (ചിത്രകൂട്ട്), ഉപേന്ദ്ര റാവത്ത് (ബാറബങ്കി), അക്ഷയവാര്‍ ലാല്‍ (ബഹാരിച്), രജ്‌വീര്‍ സിങ് (അലിഗഡ്) എന്നീ ബി.ജെ.പി എം.എല്‍.എമാരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിന് പുറമെ മുതിര്‍ന്ന എസ്.പി നേതാവ് അഅ്‌സം ഖാന്‍ (രാംപൂര്‍), റിതേഷ് പാണ്ഡ്യേ (ജബല്‍പൂര്‍) എന്നിവരുടെ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  15 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  43 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago