ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് വെല്ലുവിളി: സ്പീക്കര്‍
ചവറ: ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് വെല്ലുവിളിയാണന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. കൊട്ടുകാട് മുസ്ലിം ജമാഅത്ത് മാനേജ്മെന്റ് നിയന്ത്രണത്തിലുള്ള ഖാദിരിയ്യ ഹൈസ്കൂളിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ ലോക നിലവാരത്തിലേക്ക് ഉയരുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അതിനാലാണ് സര്‍ക്കാര്‍ ലോക നിലവാരത്തിലേക്ക് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ മാറ്റുന്നതെന്നും പാഠഭാഗങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് പ്രസിഡന്റ് പി.എച്ച് മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന് എം.പി മുഖ്യ പ്രഭാഷണം നടത്തി. നവീകരിച്ച കമ്പ്യൂട്ടര്ഹാള്, സ്കൂള്‍ വികസന ഫണ്ട് എന്നിവയുടെ ഉദ്ഘാടനം എന്‍ വിജയന് പിള്ള എം.എല്‍.എ, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ സെക്രട്ടറി സിറാജ് കൊട്ടുകാട്, ജമാഅത്ത് ഇമാം അബ്ദുല്‍ റഹീം നിസാമി, താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി, ജമാഅത്ത് സെക്രട്ടറി സി.ജെ മുഹമ്മദ് സഫറുള്ള ഖാന്, തങ്കമണി പിള്ള, എസ് ശോഭ, ആര് അരുണ്‍ രാജ്, എം.കെ മുദാസ് , പി.കെ ലളിത, സക്കീര്‍ ഹുസൈന്, സതീഭായി, ഷറഫുദ്ദീന്, പി.കെ സുദര്ശനന്, ഹസന്‍കുഞ്ഞ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."