യമൻ യുദ്ധം: തടവുകാരെ കൈമാറിത്തുടങ്ങി, 15 സഊദികളുൾപ്പെടെ 19 തടവുകാർ സഊദിയിലെത്തി
റിയാദ്: യമനിൽ യുദ്ധത്തടവുകാരായി പിടികൂടിയവരിൽ 19 തടവുകാരെ റിയാദിലെത്തിച്ചു. ഇരു കൂട്ടരും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് യുദ്ധത്തടവുകാരെ റിയാദിലെത്തിചത്. വിട്ടയച്ച പത്തൊമ്പത് തടവുകാരിൽ പതിനഞ്ചു പേർ സഊദി പൗരന്മാരാണ്. നാല് തടവുകാർ സുഡാൻ പൗരന്മാരുമാണ്. റിയാദിലെത്തിച്ച യുദ്ധ തടവുകാർക്ക് വൻ സ്വീകരണമാണ് അധികൃതർ ഒരുക്കിയിരുന്നത്. സംയുക്ത സേന കമാണ്ടർ കേണൽ മുത്ലഖ് ബിൻ സാലിം അൽ ഇസ്മിയ, സഊദിയിലെ സുഡാൻ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ജനറൽ മജ്ദി അൽ സമാനി, സുഡാൻ ഭാഗത്തു നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ, തടവുകാരുടെ കുടുംബങ്ങൾ എന്നിവർ റിയാദ് കിംഗ് സൽമാൻ യൂത്ര് ബേസിൽ തടവുകാരെ സ്വീകരിക്കാൻ എത്തിയിരുന്നു.
യമൻ ഗവണ്മെന്റും ഇറാൻ അനുകൂല ഹൂതികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ആയിരത്തിലധികം യുദ്ധത്തടവുകാരെയാണ് പരസ്‌പരം കൈമാറുക. കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകളുടെ ഭാഗമായുണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായാണ് തടവുകാരെ ഇരു കൂട്ടരും പരസ്‌പരം കൈമാറുന്നത്. ഇരു ഭാഗത്തു നിന്നുമായി 1081 യുദ്ധത്തടുകാരെയാണ് കൈമാറാനുള്ളതെന്നാണ് റിപ്പോർട്ടുകൾ.
വിട്ടയക്കപ്പെട്ടവരിൽ രണ്ടു യുഎസ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു അമേരിക്കൻ പൗരന്മാരും ഉൾപ്പെടും. യുഎസ് പൗരന്മാരായ സാന്ദ്ര ലോലി, മൈക്കൽ ഗിടാഡ എന്നീ യുഎസ് പൗരന്മാരെയാണ് മോചിപ്പിച്ചത്. തടവുകാരെ വിട്ടയക്കാൻ ശ്രമം നടത്തിയ സഊദി ഗവണ്മെന്റിന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബർട്ട് ഒബ്രയൻ നന്ദിയറിച്ചു. പിടികൂടിയവരിൽ മൂന്നിലൊന്നു തടവുകാരെയും വിട്ടയച്ചയാണ് റിപ്പോർട്ടുകൾ. 250 ഹൂതികളെയും വിട്ടയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."