പരീക്ഷയില്‍ ആള്‍മാറാട്ടം: അധ്യാപകരുടെ ജാമ്യഹരജി ഇന്നത്തേക്ക് മാറ്റി
കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആള്‍മാറാട്ടം നടത്തി അധ്യാപകന് പരീക്ഷ എഴുതിയ കേസില്‍ ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ ജാമ്യഹരജി കോടതി ഇന്നത്തേക്ക് മാറ്റി. സ്കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദ്, ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് വിധി പറയുന്നത് മാറ്റിയത്. നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫുമായ കെ. റസിയയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
അതേസമയം, ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്കുമെതിരേ പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു. പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ കെ. റസിയക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."