അക്കിത്തത്തിന് പ്രമുഖരുടെ സ്മരണാഞ്ജലി
തിരുവനന്തപുരം: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ നിര്യാണത്തില്‍ പ്രമുഖരുടെ അനുശോചനപ്രവാഹം.
മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗം ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാനഷ്ടമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുശോചിച്ചു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാള ഭാഷയ്ക്കും സംസ്കാരത്തിനും വലിയ ഈടുവയ്പ്പായിക്കഴിഞ്ഞിട്ടുണ്ട് അക്കിത്തം കവിത. അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്കാരിക ലോകത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്കിത്തത്തിന്റെ ദേഹവിയോഗത്തിലൂടെ മലയാള സാഹിത്യത്തിലെ ഒരു യുഗമാണ് അസ്തമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മനുഷ്യ ദുഃഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേല്‍ മനോഹരമായി ആവിഷ്കരിച്ച കവികള്‍ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കാലത്തെ അതിജീവിക്കുന്ന സാഹിത്യകാരനായിരുന്നു അക്കിത്തമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അനുശോചിച്ചു. അക്കിത്തത്തിന്റെ വേര്‍പാട് മലയാള സാഹിത്യലോകത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അനുശോചിച്ചു. മലയാള കവിതയിലെ ദാര്‍ശനികനായ കവിയായിരുന്നു അക്കിത്തമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുസ്മരിച്ചു.
മലയാള കവിതയില്‍ ആധുനികതയുടെ വരവറിയിച്ച മനുഷ്യസ്നേഹിയായ കവിയാണ് അക്കിത്തമെന്ന് മന്ത്രി എ.കെ ബാലന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അക്കിത്തത്തിന്റെ സാഹിത്യസംഭാവനകള്‍ കാലത്തെ അതിജീവിക്കുന്നവയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു.
തന്റെ സാഹിത്യരചനകളാല്‍ സാമൂഹികവും സംസ്കാരികവുമായ പരിവര്‍ത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച എഴുത്തുകാരനായിരുന്നു അക്കിത്തമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."