HOME
DETAILS

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

  
September 21, 2024 | 6:08 AM

kerala-cm-pinarayi-vijayan-addresses-media

തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്നമോ അല്ല. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്നം നുണകളല്ല. അതിന് പിന്നിലുള്ള അജണ്ടയാണ്. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ് ചെയ്യുക. ഇത് അക്ഷാര്‍ഥത്തില്‍ ശരിയാകുന്നതാണ് ഇവിടെ കാണാനാകുന്നത്. ആദ്യം പിറന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെ ഇഴയാനെ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ടിറക്കിയ വിശദീകരണക്കുറിപ്പിനായുള്ളൂ.. മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ ജനങ്ങളും സര്‍ക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകള്‍ക്ക് പിന്നിലെ അജണ്ടയാണ് ചര്‍ച്ചയാകേണ്ടത്. വ്യാജ വാര്‍ത്തകളുടെ പിന്നിലുള്ള അജണ്ട നാടിന് എതിരായുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  2 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  2 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  2 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  2 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  2 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  2 days ago