HOME
DETAILS

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

  
September 21 2024 | 04:09 AM

Maynagappally hit and run sreekutty statement against ajmal

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയായ അജ്മലിനെതിരെ മൊഴി നൽകി ശ്രീക്കുട്ടി. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി നൽകിയ മൊഴിയിൽ പറയുന്നു. അജ്മലിന് രക്ഷപ്പെടാൻ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ശ്രീക്കുട്ടി മൊഴി നൽകി. കേസിൽ അജ്മൽ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.

ഇരുവരും സഞ്ചരിച്ച കാർ, സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ യാത്രക്കാരിയായ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ പൊലിസിൽ നൽകിയ മൊഴിയിൽ പറയുന്ന്. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും ശ്രീക്കുട്ടി നൽകിയ മൊഴിയിൽ പറയുന്നു. സുഹൃത്തിന്റെ വീട്ടിലെ ഓണാഘോഷം എന്ന് പറഞ്ഞാണ് തന്നെ വിളിച്ചുകൊണ്ടുപോയത്. ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ തന്നെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും ശ്രീക്കുട്ടി മൊഴി നൽകിയിട്ടുണ്ട്.

ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ അജ്മൽ തന്റെ കയ്യിൽനിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഇതുകൂടാതെ സ്വർണവും തന്റെ കയ്യിൽനിന്ന് തട്ടിയെടുത്തിട്ടുണ്ട്. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. അജ്മലിന് എട്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. 

എന്നാൽ ശ്രീക്കുട്ടിയുടെ മൊഴി പൂർണമായും പൊലിസ് വിശ്വസിച്ചിട്ടില്ല. ഇരുവരും അപകടമുണ്ടായതിന്റെ തലേദിവസം താമസിച്ചിരുന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സിന്തറ്റിക് ഡ്രഗ്‌സ് അടക്കം കണ്ടെടുത്തിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ എന്നാണ് പൊലിസ് പറയുന്നത്.

 

In the case of the scooter rider's death at Maynagappally, where a woman named Kunjumol was killed after being run over by a car, Sreekutty, the second accused, has testified against the co-accused Ajmal. In her statement, Sreekutty claimed that she never instructed Ajmal to run over Kunjumol. She also stated that Ajmal is falsely accusing her in order to evade responsibility. Ajmal is the first accused in the case, while Sreekutty is the second.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  3 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  3 days ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  3 days ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  3 days ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  3 days ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  3 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  3 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  3 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  4 days ago
No Image

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  4 days ago