HOME
DETAILS

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം

  
Salah
September 21 2024 | 03:09 AM

CPM reappoints KK Manish as Branch Secretary amid controversy over kafir Screenshot

കണ്ണൂർ: കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ സിപിഎം വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. 'അമ്പാടിമുക്ക് സഖാക്കൾ' പേജിന്റെ അഡ്മിൻ കെ.കെ മനീഷിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കണ്ണൂരിലെ വേളം സെന്റർ ബ്രാഞ്ച് സെക്രട്ടറിയായാണ് ഇയാളെ രഞ്ഞെടുത്തത്. ഏറെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് താൻ ഷെയർ ചെയ്തുവെന്ന് മനീഷ് പൊലിസിൽ മൊഴി നൽകിയിരുന്നു.

മനീഷ് സ്ക്രീൻഷോട്ട് ചെയ്ത കാര്യം കോടതിയിൽ പൊലിസ് സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ നിന്ന് ലഭിച്ച സ്‌ക്രീൻ ഷോട്ട് ഷെയർ താൻ ചെയ്‌തെന്നായിരുന്നു മനീഷിന്റെ മൊഴി. പി. ജയരാജനുമായി അടുത്ത ബന്ധമുള്ളയാളാണ് മനീഷ്. പി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജ് അഡ്മിനുമായിരുന്നു മനീഷ്.  

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിന്റെ പേരിലാണ് വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. ഇതിന് പിന്നാലെ ഷാഫിയും യുഡിഎഫും വിഷയത്തിൽ രംഗത്ത് വരികയും നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ് ആരോപണം സിപിഎമ്മിന് മേലേക്ക് തിരിച്ചടിച്ചത്. നിലവിൽ സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള 'കാഫിർ സ്‌ക്രീൻഷോട്ട് വിവാദം' കേരളത്തിൽ വിവാദമായി തുടരവെയാണ് അത് ഷെയർ ചെയ്തയാളെ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

 

The CPI(M) has reappointed K.K. Manish as the branch secretary for the Velam Center in Kannur, despite controversy surrounding kafir screenshot he shared. Manish, who is the admin of the Facebook page "Ambadimukku Sakhakale," had previously testified to the police about sharing a contentious screenshot related to the Kafir screesnshot issue.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

National
  •  9 hours ago
No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  9 hours ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  9 hours ago
No Image

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

National
  •  9 hours ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  10 hours ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  10 hours ago
No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  17 hours ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  18 hours ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  18 hours ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  18 hours ago