കൃഷിക്കളം കൂട്ടായ്മയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി
കൊപ്പം: യുവാക്കളെ കൃഷിയിലേക്ക് ആഘര്‍ഷിക്കുക വിഷരഹിത ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വിളയൂര്‍ പഞ്ചായത്തില്‍ രൂപം നല്‍കിയ കൃഷിക്കളം കൂട്ടായ്മയുടെ വിളവെടുപ്പ് ആരംഭിച്ചു. കര്‍ഷകര്‍, പ്രവാസികള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തീക്കുന്നവരടങ്ങിയതാണ് ഈ കൂട്ടായ്മ.
വിളയൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജൈവ പച്ചക്കറി തുടങ്ങാനാണ് ഇവര്‍ ഉദ്ധേശിക്കുന്നത്. ലാഭചിന്തയില്ലാതെ അംഗങ്ങളില്‍ നിന്നും മെമ്പര്‍ഷിപ്പായി സ്വീകരിക്കുന്ന ചെറിയ തുകയാണ് ഇതിന്റെ മൂലധനം. കൃഷിക്കളംഎന്ന പേരില്‍ വാട്‌സപ്പ് ഗ്രൂപ്പിന് രൂപം നല്‍കി അതിലൂടെയാണ് അംഗങ്ങളെ ചേര്‍ക്കുന്നത്.
നിലവില്‍ ഗ്രൂപ്പില്‍ നൂറ്റിഅന്‍പതോളം അംഗങ്ങളുണ്ടെങ്കിലും എഴുപതോളം പേരാണ് മെമ്പര്‍ഷിപ്പ് എടുത്തവര്‍. വിദഗ്ധരായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്.
ഒഴിവ് ദിവസങ്ങളിലും മറ്റും ഗ്രൂപ്പംഗങ്ങള്‍ പരിപാലനത്തിനും കൃഷിയെകുറിച്ചറിയാനും സമയം കണ്ടെത്തുന്നു. ഈ മാതൃകയില്‍ നെല്‍കൃഷിയടക്കം എല്ലാ വിധത്തിലുമുള്ള കൃഷികളും ആരംഭിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്. പഞ്ചായത്തിലെ എടപ്പലത്ത് ആരംഭിച്ച ഈ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
വിളവെടുപ്പിനും പരിപാലനത്തിനും നേതൃത്വം നല്‍കുന്നത് കൂട്ടായ്മയുടെ സെക്രട്ടറി ചന്ദ്രന്‍ വെല്ലിത്തൊടിയാണ്. കൃഷിക്കാര്യങ്ങളില്‍ ഇദ്ദേഹത്തിനുള്ള താല്‍പര്യമാണ് ഇങ്ങനെയൊരു കൂട്ടായ്മയുടെ പിറവിക്ക് നിതാനം.
വിളവെടുക്കുന്ന ദിവസങ്ങളില്‍ ഭാര്യയുടെയും മക്കളുടെയും സഹായത്തോടെ പച്ചക്കറികള്‍ തുല്ല്യമായി വീതിച്ച് കിറ്റുകളാക്കി ഗ്രൂപ്പില്‍ മെമ്പര്‍ഷിപ്പുള്ളവരുടെ വീടുകളില്‍ ഇദ്ധേഹം നേരിട്ടെത്തിക്കുന്നു.
പഞ്ചായത്തിലെ രണ്ടും മൂന്നും കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വിവിധ പ്രദേശങ്ങളിലുള്ള മെമ്പര്‍മാരുടെ വീടുകളിലേക്ക് സ്വന്തം വാഹനത്തിലാണ് പച്ചക്കറി എത്തിക്കുന്നത്.
കൃഷിയാണ് ജീവനും ജീവിതവുമെന്ന സന്ദേശം യുവാക്കളിലെത്തിക്കലും പ്രായോഗികമാക്കി മാറ്റലുമാണ് ഈ സംരംഭംകൊണ്ടുള്ള മുഖ്യ ലക്ഷ്യമെന്ന് ചന്ദ്രന്‍ വെല്ലിത്തൊടി 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."