HOME
DETAILS
MAL
പട്ടിണിക്കഞ്ഞി വെച്ച് പ്രതിഷേധിച്ചു
backup
May 10 2017 | 19:05 PM
തൊടുപുഴ: ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്ഷന് കുടിശിക ഉടന്‍ വിതരണം ചെയ്യുക, പെന്ഷന് ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യപ്രവര്ത്തിദിവസം പെന്ഷന് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്.ടി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് നേതൃത്വത്തില്‍ തൊടുപുഴ കെ.എസ്.ആര്.ടി.സി ഓഫിസിന് മുന്നില്‍ പട്ടിണിക്കഞ്ഞി വെച്ച് പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.സി.എസ് നായര്‍ ഉദ്ഘാടനം ചെയ്തു.
തൊടുപുഴ യൂനിറ്റ് പ്രസിഡന്റ് ടി.പി ചന്ദ്രശേഖരന്, സെക്രട്ടറി കെ.ആര് കൃഷ്ണന്‍കുട്ടി, എക്സിക്യൂട്ടീവംഗം സി.കെ രാധാകൃഷ്ണന് നായര്‍, ജില്ലാ സെക്രട്ടറി ഇ.എസ് നാരായണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."