കോട്ടിക്കുളം മേല്‍പ്പാലത്തിന് 10 കോടി; നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തിന് നടപടിയില്ല
കാഞ്ഞങ്ങാട്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ മേല്‍പ്പാലം പണിയാന്‍ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. ധനമന്ത്രി ഡോ. തോമസ് ഐസക് കെ കുഞ്ഞിരാമന്‍ എം.എല്‍.എയെ അറിയിച്ചതാണ് ഇക്കാര്യം.ഡി.പി.ആര്‍, കിഫ്ബി എന്നിവയുടെ പരിഗണനയിലാണ് കോട്ടിക്കുളം മേല്‍പ്പാലമുള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ ദേശീയപാതയില്‍ റെയില്‍വേ മേല്‍പ്പാലം ഇല്ലാത്തത് നീലേശ്വരം പള്ളിക്കരയില്‍ മാത്രമാണ്.
നീലേശ്വരം കൊട്ടുമ്പുറത്ത് റെയില്‍വേ മേല്‍പ്പാലം പണിതിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും സുപ്രധാനമായ ദേശീയ പാതയിലെ നീലേശ്വരം പള്ളിക്കരയില്‍ മേല്‍പ്പാലം പണിയാത്തതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മേല്‍പ്പാലമില്ലാത്തതിനാല്‍ പ്രതിദിനം നാല്‍പതിലധികം തവണ റെയില്‍വേ ഗേറ്റ് അടയുന്നതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് ഇവിടെ കുടുങ്ങുന്നത്.
പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിനു വേണ്ടി നടപടികള്‍ ആരംഭിച്ചിട്ട് പതിറ്റാണ്ടു പിന്നിട്ടെങ്കിലും ഇതിനു ശേഷം നടപടിക്രമങ്ങള്‍ തുടങ്ങിയ പടന്നക്കാട് മേല്‍പ്പാലം പൂര്‍ത്തിയായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."