വലിയ വീടുള്ളവരെല്ലാം പണക്കാരല്ല; റേഷന്‍ കാര്‍ഡിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കാസര്‍കോട്: ദേശീയ മാനദണ്ഡമനുസരിച്ച് റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന, മുന്‍ഗണനേതര പട്ടിക തീരുമാനിക്കുന്നത് കേരളത്തിന്റെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മിഷന്‍. കേരളത്തിലെ സാഹചര്യത്തില്‍ ദേശീയ മാനദണ്ഡം പ്രായോഗികമല്ല. 1200 ചതുശ്ര അടി വിസ്തീര്‍ണമുള്ള വീട് കേരളത്തില്‍ സമ്പന്നതയുടെ ലക്ഷണമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്ക് വായ്പ എടുത്തും സ്ഥലം പണയപ്പെടുത്തിയുമാകും പലരും വീടുകള്‍ വയ്ക്കുന്നത്. അതിനാല്‍ തറവിസ്തീര്‍ണം കൂടിയ എല്ലാ വീടുകളും സമ്പന്നതയുടെ ലക്ഷണമായി കരുതാനാകില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
ഭിന്നശേഷിക്കാരായ രണ്ടുപേര്‍ ഒരു കുടുംബത്തിലുണ്ടായിട്ടും റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍പ്പെടുത്തിയില്ലെന്ന് കമ്മിഷന് പരാതി ലഭിച്ചിരുന്നു. പരാതിക്കാരന്റെ വീടിന്റെ തറ വിസ്തീര്‍ണം 1200 ചതുശ്ര അടി ആണെന്ന കാരണത്താലാണ് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയാതിരുന്നതെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫിസര്‍ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിഷന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."