ഷാഹിദാ കമാലിനെ കൈയേറ്റം ചെയ്ത സംഭവം: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് അറസ്റ്റില്‍
കൊല്ലം: വനിതാ കമ്മിഷനംഗം ഷാഹിദാ കമാലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. പത്താനാപുരം ബൂത്ത് പ്രസിഡന്റ് ഷാജിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുന്നിക്കോട് പൊലിസ് കേസെടുത്തു.
കന്യാസ്ത്രീയെ മരിച്ച നിലയില്‍കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദാ കമാലിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്യുകയായിരുന്നു. ആരായാലും കാറ് കടത്തി വിടില്ലെന്നായിരുന്നു വാഹനം തടഞ്ഞവരുടെ നിലപാട്. ഷാഹിദാ കമാലിനു പുറമെ ഡ്രൈവര്‍ കരിക്കോട് നിഥിന് മന്ദിരത്തില്‍ നിഥിനും (28) മര്‍ദനമേറ്റിരുന്നു.
അസഭ്യം പറയുകയും മര്‍ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തതായി ഷാഹിദാ കമാലിന്റെ പരാതിയിലുണ്ട്. കോണ്‍ഗ്രസില്‍നിന്ന് സ്ഥാനമാനങ്ങള്‍ നേടിയ ശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ അവരെ അടിക്കെടാ എന്നാക്രോശിച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെ മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."