ഫലസ്തീന് ഐക്യദാര്‍ഢ്യം; മനാമ ഉച്ചകോടി ചൈനയും റഷ്യയും ബഹിഷ്‌കരിക്കും
റമല്ല: യു.എസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 25,26 തിയതികളില്‍ ബഹ്‌റൈനില്‍ നടക്കുന്ന മനാമ ഉച്ചകോടി ഫലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശത്തിനും സ്വതന്ത്രരാജ്യം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിനും പിന്തുണ പ്രഖ്യാപിച്ച് റഷ്യയും ചൈനയും ബഹിഷ്‌കരിക്കുമെന്ന് ഫലസ്തീനിലെ ചൈനീസ് അംബാസഡര്‍ ഗുവോ വീ. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഉപദേശകനായ നബീല്‍ സാത്തിനൊപ്പം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ റമല്ലയില്‍ നടത്തിയ യോഗത്തിലാണ് വീ ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപ് മുന്‍കൈയെടുത്ത് നടത്തുന്ന ഉച്ചകോടിയില്‍ ബഹ്‌റൈനെ കൂടാതെ സഊദി, യു.എ.ഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. നിരവധി രാജ്യങ്ങളിലെ സാമ്പത്തിക-വ്യാപാര പ്രമുഖര്‍ പങ്കെടുക്കുന്ന യോഗം നൂറ്റാണ്ടിലെ ഇടപാടാവുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്.
ഫലസ്തീന്‍ അഭയാര്‍ഥികളുടെ പ്രശ്‌നമോ രാഷ്ട്രീയ പ്രശ്‌നങ്ങളോ ഒന്നും ചര്‍ച്ച ചെയ്യാത്ത ഉച്ചകോടി നിരര്‍ഥകമാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസ് ആരോപിച്ചിരുന്നു.
2017ല്‍ ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചതുമുതല്‍ യു.എസുമായി ഫലസ്തീന്‍ നിസ്സകരണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."