സവര്‍ക്കര്‍ ജന്‍മദിനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണംചെയ്ത് ഹിന്ദു മഹാസഭ
ആഗ്ര: മഹാത്മഗാന്ധി വധത്തില്‍ ആരോപണവിധേയനും സംഘ്പരിവാര്‍ ആശയരൂപീകരണത്തിന് നിര്‍ണായക പങ്കുവഹിച്ചയാളുമായ വി.ഡി സവര്‍ക്കറുടെ ജന്‍മദിനത്തില്‍ ആയുധങ്ങള്‍ വിതരണംചെയ്ത് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍. ആഗ്രയിലെ 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കത്തികള്‍ വിതരണംചെയ്തത്. കത്തികള്‍ക്കൊപ്പം ഭഗവത് ഗീതയുടെ പകര്‍പ്പും നല്‍കിയിട്ടുണ്ട്.
നരേന്ദ്രമോദിയുടെ ഉജ്വല വിജയത്തോടെ സവര്‍ക്കറുടെ സ്വപ്‌നം പൂവണിഞ്ഞതായി ഹിന്ദുമഹാസഭാ വക്താവ് അശോക് പാണ്ഡ്യേ അറിയിച്ചു. ഇപ്പോള്‍ ഞങ്ങളള്‍ കത്തികള്‍ വിതരണംചെയ്ത് ഹിന്ദു സൈനികരെ സൃഷ്ടിച്ച് സസവര്‍ക്കറുടെ മറ്റൊരു സ്വപ്‌നമാണ് സാക്ഷാല്‍കരിക്കുന്നത്. ഹിന്ദുക്കള്‍ സ്വയം പ്രതിരോധിക്കാനും രാജ്യത്തെ സംരക്ഷിക്കാനും അറിഞ്ഞിരിക്കണം. അതിനാല്‍ ആയുധങ്ങള്‍ ഉപയോഗിക്കാനും അവര്‍ പഠിച്ചിരിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളെ ശാക്തീകരിക്കുന്നതിനു വേണ്ടിയാണിതെന്ന് ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പറഞ്ഞു.
കഴിഞ്ഞ ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ ഗാന്ധി വധം പുനര്‍സൃഷ്ടിച്ചതിന് പൂജയുള്‍പ്പെടെയുള്ള ഹിന്ദു മഹാസഭയുടെ നേതാക്കള്‍ക്കെതിരെ കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."