കൈക്കൂലി വാങ്ങിയ രണ്ട് പൊലിസുകാര്‍ പുറത്ത്
ആലപ്പുഴ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണത്തിനായി കൈക്കൂലി വാങ്ങിയ രണ്ട് പൊലിസുകാരെ സസ്പെന്റ് ചെയ്തു.
ആലപ്പുഴ കളര്‍കോട് സ്വദേശിനിയായ 17കാരിയെ കഴിഞ്ഞ 28ന് കാണാതായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി 15,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ആലപ്പുഴ ജില്ലാ പൊലിസ് ചീഫിന്റെ സ്ക്വാഡിലുള്ള ദിനുലാല്‍, സജു സത്യന് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
കൈക്കൂലി വാങ്ങിയത് വിവാദമായതോടെ ഇവര്‍ പണം പെണ്‍കുട്ടിയുടെ അച്ഛന് വീട്ടിലെത്തി തിരികെ നല്‍കിയിരുന്നു. എന്നാല്‍, പണം വാങ്ങാന്‍ അച്ഛന് തയാറായില്ല. ഇതോടെ പണം വീട്ടില്‍വച്ച് പൊലിസുകാര്‍ കടന്നുകളയുകയായിരുന്നു. പൊലിസുകാരുടെ നടപടിക്കെതിരേ പെണ്‍കുട്ടിയുടെ അച്ഛന് കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാര്‍ക്കെതിരേ നടപടിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."