HOME
DETAILS

നവീന്‍ പട്‌നായിക് അഞ്ചാമതും ഒഡിഷ മുഖ്യമന്ത്രിയായി അധികാരമേറ്റു

  
backup
May 29 2019 | 20:05 PM

%e0%b4%a8%e0%b4%b5%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ae

 

ഭുവനേശ്വര്‍: ഒഡിഷയുടെ 14-ാമത്തെ മുഖ്യമന്ത്രിയായി ബിജു ജനതാദള്‍ അധ്യക്ഷന്‍ നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തലസ്ഥാനമായ ഭുവനേശ്വറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ഗണേഷി ലാല്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന പകുതിയോളം മന്ത്രിമാരെയും ഉള്‍പ്പെടുത്തി പുതിയ മന്ത്രിസഭയും ഇതോടൊപ്പം അധികാരത്തിലേറി. കാബിനറ്റ് റാങ്കുള്ള 11 മന്ത്രിമാരുള്‍പ്പെടെ 20 അംഗ മന്ത്രിസഭയാണ് അധികാരത്തിലേറിയത്.


മന്ത്രിസഭയില്‍ രണ്ട് വനിതകളും ഉള്‍പ്പെടും. 40 ഡിഗ്രിയിലേറെയുള്ള താപനില അവഗണിച്ച് പതിനായിരത്തിലേറെ പേരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചത്. നവീന്റെ മൂത്തസഹോദരന്‍ പ്രേം പട്‌നായിക് സഹോദരി ഗീതാ മേത്ത എന്നിവരും ചടങ്ങിനെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും തിരക്കുകള്‍ കാരണം അദ്ദേഹം എത്തിയില്ല.
തുടര്‍ച്ചയായ അഞ്ചാംതവണയാണ് 72കാരനായ നവീന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുന്നത്. ജ്യോതി ബസു (പശ്ചിമബംഗാള്‍), പവന്‍ ചാംലിന്‍ (സിക്കിം) എന്നിവര്‍ മാത്രമാണ് ഇതുവരെ അഞ്ചുതവണ തുടര്‍ച്ചയായി സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളത്. 2000ലാണ് നവീന്‍ ആദ്യമായി ഒഡിഷയുടെ മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്. പിന്നീട് ഇതു വരെ നടന്ന നാലുതെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തെ മൂന്നരലക്ഷത്തിലേറെ വരുന്ന ഒഡിഷ ജനത കൈവിട്ടിട്ടില്ല.


ഒഡിഷയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് 147 അംഗ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവന്നപ്പോള്‍ 112 സീറ്റുകള്‍ നേടി ബിജു ജനതാദള്‍ ഭരണം നിലനിര്‍ത്തി. ബി.ജെ.പി 23 സീറ്റുകളും കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളും നേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടുമണ്ഡലങ്ങളിലായി മത്സരിച്ച അദ്ദേഹം രണ്ടിടത്തും വിജയിച്ചു.
നവീനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. അഞ്ചാമതും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന നവീന് എല്ലാവിധ ആശംസകളും നേരുന്നതായും സന്ദേശത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  14 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  14 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  14 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago