എച്ച്.ഐ.വി പോസിറ്റിവായ ഭാര്യയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി
കറാച്ചി: പാകിസ്താനില്‍ എച്ച്.ഐ.വി പോസിറ്റിവായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി. നാലു കുട്ടികളുടെ ഉമ്മയായ സ്ത്രീയെയാണ് വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് കൊലപ്പെടുത്തിയത്. സിന്ധിലെ ലര്‍കാന നഗരത്തിനു സമീപമാണ് സംഭവം.
കയറുകൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സമൂഹം വെറുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്ന ഭയമാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. രാജ്യത്ത് അടുത്തിടെ 700 പേരെ എച്ച്.ഐ.വി പോസിറ്റിവായി കണ്ടെത്തിയിരുന്നു. എയ്ഡ്സ് ബാധ താരതമ്യേന കുറവുണ്ടായിരുന്ന പാകിസ്താനില്‍ 2017ല്‍ 20,000 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് എയ്ഡ്സ് വ്യാപിക്കുന്നതിനാല്‍ സമീപകാലത്ത് നൂറുകണക്കിനു പേരുടെ രക്തം പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."