HOME
DETAILS
MAL
കാഴ്ചയില്ലാത്തവര്‍ക്കുള്ള ആദ്യ മദ്റസക്ക് സമസ്തയുടെ അംഗീകാരം
backup
September 11 2018 | 18:09 PM
ചേളാരി: കാഴ്ചയില്ലാത്തവര്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച മദ്റസക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ കട്ടുപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ഇസ്ലാമിക് സെന്റര്‍ സെക്കന്‍ഡറി മദ്റസ ഫോര്‍ ദി ബ്ലൈന്റ് ആണ് സമസ്ത 9,863-ാം നമ്പര്‍ മദ്റസയായി അംഗീകരിച്ചത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സോഷ്യല്‍ സര്‍വിസ് മൂവ്മെന്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ 26 പഠിതാക്കള്‍ പഠിക്കുന്ന ഇവിടെ താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. അന്ധര്‍ക്കായുള്ള ബ്രെയില്‍ ലിപിയില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."