ഇനി നിര്‍ണായകം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശിവശങ്കറെ ചോദ്യം ചെയ്യാനും മറ്റ് നടപടികളിലേക്ക് കടക്കാനുമുള്ള കസ്റ്റംസിന്റെ അടുത്ത നീക്കം ആശ്രയിച്ചിരിക്കുന്നത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍. ഡോളര്‍ വിദേശത്തേക്ക് നിയമ വിരുദ്ധമായി കടത്തിയതിന് ശിവശങ്കറിനെതിരേ സെക്ഷന്‍ 113 പ്രകാരമുള്ള കേസ് എടുക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കസ്റ്റഡില്‍ എടുത്ത് ചോദ്യം ചെയ്തിനു ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പോകാന്‍ കഴിയൂ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുമായി ചേര്‍ന്ന് വിദേശത്തേയ്ക്ക് 1,90,000 ഡോളര്‍ കടത്തിയ കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
കരമനയിലെ ആക്സിസ് ബാങ്ക് ബ്രാഞ്ചില്‍ നിന്നും ശിവശങ്കര്‍ ഇടപെട്ടാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ രേഖകള്‍ ഉപയോഗിച്ച് നിയമ വിരുദ്ധമായി ഡോളര്‍ കടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ശിവശങ്കറും സ്വപ്നയുമായി നടത്തിയ ആറു വിദേശ യാത്രകളില്‍ ഇവര്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ശിവശങ്കറുമെത്തുള്ള യാത്രകളില്‍ സ്വപ്നക്ക് ഗ്രീന്‍ ചാനല്‍ സൗകര്യം ലഭിച്ചതിനാല്‍ പരിശോധനകള്‍ ഒഴിവാക്കി ഡോളര്‍ കടത്താന്‍ കഴിഞ്ഞുവെന്നാണ് കണ്ടെത്തല്‍. ഇരുവരുടെ യാത്രാ രേഖകളും ബാഗേജ് വിവരങ്ങളും ബാങ്ക് മാനേജരില്‍ നിന്നുള്ള വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണ്‍ വിവരങ്ങളില്‍ നിന്നു കിട്ടിയ നിര്‍ണായക വിവരത്തിനെ തുടര്‍ന്നുമാണ് കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."