നിരഞ്ജന്‍ പാടി; നാദധാരയില്‍ ലയിച്ച് ആസ്വാദകര്‍
കോഴിക്കോട്: 'ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം/ഇന്ദ്രധനുസിന്‍ തൂവല്‍പൊഴിയും തീരം /ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി/ എനിക്കിനിയൊരു ജന്മം കൂടി..'
എം.എ ഹാളിലിരുന്ന് ജനത്തെ സാക്ഷിനിര്‍ത്തി നിരഞ്ജന്‍ പാടുകയാണ്. വരുന്ന ഒരായിരം ജന്മത്തിലും അവന്റെ ശബ്ദം നമുക്കൊപ്പം ഉണ്ടാകും. അത്രയ്ക്ക് ശബ്ദമാധുര്യമാണവന്. ഒരു വൈകല്യത്തിനും തോല്‍പ്പിക്കാന്‍ സാധിക്കില്ല ആ മികവിനെ. ഓട്ടിസത്തെ സംഗീതം കൊണ്ട് തോല്‍പ്പിച്ചിരിക്കുകയാണ് പാലക്കാട് മേഴത്തൂര്‍ ജില്ലയിലെ ഈ പത്താംക്ലാസ് വിദ്യാര്‍ഥി. നടക്കാവ് ഐ.എം.എ ഹാളില്‍ നടന്ന നിരഞ്ജന്റെ സംഗീത പരിപാടിയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്.
ഇതിനോടകം തന്നെ മൂന്ന് ആല്‍ബങ്ങളും ഈ മിടുക്കന്‍ പുറത്തിറക്കി. ആറാം വയസില്‍ കര്‍ണാട്ടിക് സംഗീത പഠനം ആരംഭിച്ചു.
2016 ല്‍ ഡോ. മെഹ്ബൂബ് രാജിന്റെ അടുത്തെത്തിയതോടെ സംഗീതത്തെ കൂടുതല്‍ പഠിക്കാന്‍ സാധിച്ചു. മകനുവേണ്ട എല്ലാ സഹായങ്ങളും ചെയ്ത് അച്ഛനും അമ്മയും നിരഞ്ജനൊപ്പമുണ്ട്. ജില്ലയിലെ ആദ്യ പരിപാടിയും നിരഞ്ജന്റെ 11-ാമത്തെ സംഗീത പരിപാടിയുമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."