HOME
DETAILS
MAL
ട്രംപും ലാവ്റോവും തമ്മില്‍ കൂടിക്കാഴ്ച
backup
May 11 2017 | 04:05 AM
വാഷിങ്ടണ്‍: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന എഫ്.ബി.ഐ മേധാവി ജെയിംസ് കോമിയെ പുറത്താക്കിയതിനു പിറകെയാണു പുതിയ നീക്കം.
ട്രംപ് അധികാരമേറ്റ ശേഷം ഇരുരാഷ്ട്രങ്ങളിലെയും ഉന്നതവൃത്തങ്ങള്‍ തമ്മില്‍ അമേരിക്കയില്‍ വച്ചു നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10.30ന് ട്രംപിന്റെ ഔദ്യോഗിക വസതിയായ ഓവല്‍ ഓഫിസില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."