HOME
DETAILS
MAL
കേസന്വേഷണത്തില്‍ അനാവശ്യമായി ഇടപെടുന്നു; പ്രതിയുടെ മൊഴി പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനം, വി മുരളീധരനെതിരെ സി.പി.എം
backup
October 18 2020 | 10:10 AM
തിരുവനന്തപുരം: സ്വര്‍ണക്കടക്ക് കേസില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം. കേസിലെ പ്രതിയുടെ മൊഴി വാര്‍ത്താസമ്മേളനത്തില്‍ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി.
ബി.ജെപി നിര്‍ദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുരളീധരന് ചെയ്തതെന്നും സി.പി.എം. ആരോപിച്ചു.
അന്വേഷണഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടു പോലും മൊഴിയെ ആധാരമാക്കി പത്രസമ്മേളനം നടത്തുന്ന മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സി.പി.എം. പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."