HOME
DETAILS
MAL
ലക്ഷ്യം ഭേദിച്ച് ബ്രഹ്മോസ്; ഐ.എന്‍.എസ്. ചെന്നൈയില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണം വിജയം
backup
October 18 2020 | 11:10 AM
ചെന്നൈ: ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ചെന്നൈയില്‍നിന്നായിരുന്നു വിക്ഷേപണം.
ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം ഡി.ആര്.ഡി.ഒയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി ഡി.ആര്.ഡി.ഒ അറിയിച്ചു.
സേനയുടെ തന്ത്രപ്രധാന ആയുധമായ ബ്രഹ്മോസ് മിസൈല്‍ സജ്ജമാകുന്നതോടെ ദീര്‍ഘദൂരത്തുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ നാവികസേന കരുത്തരാകുമെന്നും ഡി.ആര്.ഡി.ഒ അറിയിച്ചു.
ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം കഴിഞ്ഞമാസം ഒഡീഷയിലെ ചാന്ദിപുരില്‍ വിജയകരമായി നടത്തിയിരുന്നു.
ഡി.ആര്.ഡി.ഒയെയും നാവികസേനയെയും പ്രതിരോധമന്ത്രി രാജനാഥ് സിങ് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."