ടച്ച് ഐപോഡുമായി ആപ്പിള്‍, ഒപ്പം നിരവധി സവിശേഷതകള്‍
ടച്ച് ഐപോഡുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ആപ്പിള്‍ രംഗത്ത്. നാല് ഇഞ്ച് ഡിസ്പ്ലേയില്‍ തന്നെയാണ് പുതിയ ടച്ച് മോഡലും പുറത്തിറക്കിയിരിക്കുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റി, എ10 ഫ്യൂഷന്‍ ചിപ്പ്, ഗ്രൂപ്പ് ഫേസ് ടൈം തുടങ്ങിയ സവിശേഷതകള്‍ പുതിയ ഐപോഡ് ടച്ചിലുണ്ട്.
ഇതിലെ എ10 ഫ്യൂഷന്‍ അതിവേഗ പ്രവര്‍ത്തനം സാധ്യമാക്കുന്നു. എ.ആര് ഗെയിമിങിന് കൂടുതല്‍ സാധ്യത നല്കുന്നതാണിത്.
32ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് കപ്പാസിറ്റികളിലുള്ള വകഭേദങ്ങളോടെയാണ് പുതിയ ഐപോഡിന്റെ വരവ്. പിന്നിലത്തെ കാമറ എട്ട് മെഗാപിക്സലും മുന്നിലത്തെ ഫേസ്ടൈം എച്ച്.ഡി കാമറ 1.2 മെഗാപിക്സലുമാണ്.
ബാറ്ററി ലൈഫും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ചാര്‍ജിങില്‍ 40 മണിക്കൂര്‍ മ്യൂസിക് കേള്‍ക്കാം, അല്ലെങ്കില്‍ എട്ട് മണിക്കൂര്‍ വീഡിയോ കാണാനാകും.
ഓണ്‍ലൈന്‍ വില്‍പ്പന ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. സ്പെയ്സ് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍, പിങ്ക്, ബ്ലൂ, റെഡ് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. 32 ജിബി മോഡലിന് 199 ഡോളറും 128 ജിബി മോഡലിന് 299 ഡോളറും 256 ജിബി മോഡലിന് 399 ഡോളറുമാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."