അഭിനവിന്റെ കുഞ്ചിയിലെ ശേഖരം എല്ലാം വീണു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഫറോക്ക്: തന്നെപ്പോലെ എത്രയോ കുഞ്ഞുങ്ങള്‍ പ്രളയത്തിലകപ്പെട്ടത് പത്രങ്ങളിലും ടി.വിയിലും കണ്ടാവണം, കുഞ്ഞുസൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളെല്ലാം അവര്‍ക്കായി നീക്കിവയ്ക്കാന്‍ അഭിനവിനെ പ്രേരിപ്പിച്ചത്.
അഭിനവിന്റെ കുഞ്ചിയിലുള്ള മുഴുവന്‍ നാണയങ്ങളുമായിട്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെയ്യാന്‍ വന്നത്. സ്‌കൂള്‍തല ശേഖരണ ദിവസമാണ് സ്‌നേഹത്തിന്റെ കുഞ്ഞുകരങ്ങള്‍ മലര്‍ക്കെ തുറന്നത്.
കൊണ്ടുവന്ന മുഴുവന്‍ നാണയത്തുട്ടുകളും പ്രധാനാധ്യാപകന്റെ കൈയിലുളള ബക്കറ്റില്‍ അഭിനവ് ഇട്ടുകൊടുത്തു. വെള്ളപ്പൊക്കം മൂലം വീടിന്റെ ചുറ്റുമുള്ള വഴികളില്‍ വെള്ളം കയറിയതിനാല്‍ ദുരിതം നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പിതാവ് അപകടത്തില്‍പ്പെട്ട് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ സുമനസ്‌കരുടെ സഹായത്തിലാണ് അഭിനവിന്റെ കുടുംബം നിത്യജീവിതം തള്ളിനീക്കുന്നത്. ഇതൊന്നും വകവയ്ക്കാതെയാണ് നീറുന്ന സഹജീവികള്‍ക്കു വേണ്ടി തന്റെ കൈയിലുള്ളതു മുഴുവന്‍ ദാനം ചെയ്തത്. ഫറോക്ക് നല്ലൂര്‍ നാരായണ എല്‍.പി ബേസിക് സ്‌കൂളിലെ റെയിന്‍ബോ നഴ്‌സറി എല്‍.കെ.ജി വിദ്യാര്‍ഥിയാണ് അഭിനവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."