HOME
DETAILS

വിശ്വാസികള്‍ക്ക് മറക്കാനാകാത്ത അനുഭൂതിയുമായി ഇരു ഹറമുകളിലെയും ഇഫ്ത്വാര്‍ സംഗമം

  
backup
May 30 2019 | 08:05 AM

ifthar-in-harama-kmcc-supra

 

മക്ക: വിശ്വാസികള്‍ക്ക് മറക്കാനാകാത്ത അനുഭൂതിയുമായി ഇരു ഹറമുകളിലെയും ഇഫ്ത്വാര്‍ സംഗമം. മുസ്‌ലിം ലോകത്തിന്റെ സിരാ കേന്ദ്രങ്ങളായ മക്ക ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും ദിനം പ്രതി ലക്ഷക്കണക്കിന് വിശ്വാസികളാണ് വിഭവ സമൃദ്ധമായ നോമ്പ് തുറയും കഴിഞ്ഞു മനസ്സ് കുളിര്‍ന്നു വിടവാങ്ങുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം കൂടിയായ ഇവിടെ സഊദി ഗവണ്മെന്റിന്റെ മേല്‍നോട്ടത്തില്‍ വിവിധ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് വിശ്വാസ ലക്ഷങ്ങള്‍ നോമ്പ് തുറക്കാനായി അണിനിരക്കുന്നത്.

പുണ്യ ഭൂമികളായ ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികള്‍ നോമ്പ് തുറ കഴിഞ്ഞു തറാവീഹ്, വിത്ര്‍ നിസ്‌കാരവും കഴിഞ്ഞാണ് ഇവിടെ നിന്നും യാത്രയാകുന്നത്. അത് വരെ വിശ്വാസികള്‍ പ്രാര്‍ത്ഥനയിലും മറ്റുമായി മുഴുകയാണ്. റംസാന്‍ ആരംഭം മുതല്‍ കഴിയുന്നത് വരെയായി ദശലക്ഷക്കണക്കിനു വിശ്വാസികളാണ് ഇവിടെ നോമ്പ് തുറക്കുക. പ്രത്യേക അനുഭൂതിയും ഓര്‍മ്മയുമായിരിക്കും ഇവിടങ്ങളിലെ നോമ്പ് തുറ. അസര്‍ നിസ്‌കാരത്തോടെ ആരംഭിക്കുന്ന നോമ്പ് തുറ ഒരുക്കങ്ങള്‍ മഗ്‌രിബ് നിസ്‌കാരം ആരംഭിക്കുന്നതോടെ ഇങ്ങനെയൊരു ചടങ്ങ് ഇവിടെ നടന്നിരുന്നുവെന്നു തോന്നുക പോലും ചെയ്യാത്ത രൂപത്തിലാക്കി മാറിയിട്ടുണ്ടാകും.

അത്രക്കും കണിശമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പള്ളിയുടെ മുറ്റങ്ങളില്‍ മുഴുവനും സുപ്രകള്‍ വിശാലമായി വിരിച്ച് അതിലാണ് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നത്. അറബി തീന്‍മേശയിലെ പ്രധാന വിഭവമായ ഈത്തപ്പഴവും ഖഹ്‌വയും വിവിധ തരത്തിലുള്ള ഖുബ്ബൂസും തന്നെയാണ് പ്രധാന താരം. കൂട്ടത്തില്‍ സംസം വെള്ളം, കുപ്പി വെള്ളം, വിവിധ തരം ജ്യുസുകള്‍, സാന്‍ഡ്‌വിച്ച്, കബ്‌സ, വിവിധ തരത്തിലുള്ള പഴ വര്‍ഗ്ഗങ്ങള്‍, തൈര് എന്നിവയാണ് നോമ്പ് തുറ സമയത്ത് സുപ്രകളില്‍ വിതരണത്തെ ചെയ്യുന്നത്. വിവിധ ഭാഗങ്ങളില്‍ പ്രത്യേകം കമ്പനികളെ ഇതിനായി മാത്രം നിയോഗിച്ചിട്ടുണ്ട്. കൂടാതെ വിവിധ സന്നദ്ധ സംഘടനകളും നേരത്തെ രജിസ്റ്റര്‍ ചെയ്ത വ്യക്തികളും ഇവിടെ വിവിധ തരം സാധങ്ങള്‍ വിതരണത്തെ ചെയ്യുന്നുണ്ട്.

മദീനയില്‍ മലയാളികളടക്കം വിവിധ രാജ്യക്കാരുടെ പ്രത്യേക ഇഫ്ത്വാര്‍ സുപ്രകള്‍ ഉണ്ടാകുമെന്നത് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസകരമാണ്. മദീന കെ.എം.സി.സി തന്നെയാണ് ഇത്തവണയും സുപ്രയില്‍ തിളങ്ങി നില്‍ക്കുന്നത്. പുരുഷന്മാര്‍ക്ക് പള്ളിയുടെ അകത്തും മുറ്റത്ത് സ്ത്രീകള്‍ക്കുമാണ് സൗകര്യം ഒരുക്കുന്നത്. അറബിക് വസ്തുക്കള്‍ക്ക് പുറമെ വിവിധതരം ജൂസുകളും പഴവര്‍ഗങ്ങളും കേരളീയ ഭക്ഷണവിഭവങ്ങളും പുറത്തെ സുപ്രയിലെ നോമ്പുതുറ വിഭവങ്ങളാണ്. കെ.എം.സി.സി വനിത നേതാക്കളായ സമീഹ മെഹ്ബൂബ്, ഷെമീറ നഫ്‌സല്‍, റഫാന നൗഷാദ്. ഷബ്‌ന അഷ്‌റഫ്, സെക്കീന ഷാജഹാന്‍, എന്നിവരാണ് വനിതകളുടെ സുപ്രക്ക് നേതൃത്വം നല്‍കുന്നത്. ഹംസ പെരിമ്പലം , സുലൈമാന്‍ പണിക്കപുരായ, ശരീഫ് കാസര്‍കോഡ്, അഷ്‌റഫ് അഴിഞ്ഞിലം, നഫ്‌സല്‍ മാസ്റ്റര്‍,ഷാജഹാന്‍ ചാലിയം, മെഹ്ബൂബ് കീഴ്പ്പറമ്പ്, അഷ്‌റഫ് ഒമാനൂര്‍ എന്നിവര്‍ പുരുഷന്മാരുടെ സുപ്രക്ക് നേതൃത്വം നല്‍കുന്നു.

കൂടാതെ, മക്കയിലും മദീനയിലുമായി ആയിരങ്ങളാണ് ലക്ഷത്തിലേറെ വരുന്ന വിശ്വാസികളുടെ സേവനത്തിനുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ ആരോഗ്യവകുപ്പിന്റെ നിരന്തര പരിശോധനക്ക് വിധേയമാണ് വിഭവങ്ങള്‍. ഹറമില്‍ ഇഫ്താര്‍ വിതരണത്തിന് ലൈസന്‍സ് നല്‍കുന്നതിന് അധികാരമുള്ള സിഖായ കമ്മിറ്റിയില്‍ നിന്നുള്ള ലൈസന്‍സുള്ള ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക് മാത്രമാണ് ഇഫ്ത്താര്‍ നടത്താന്‍ അനുമതി. വിശുദ്ധ റമദാന്റെ പുണ്യം നുകര്‍ന്ന് പ്രാര്‍ഥനക്കും ഉംറക്കുമായി ലക്ഷോപലക്ഷം തീര്‍ഥാടകരാണ് അവസാന പത്തായ നരക മോചനത്തിന്റെ നാളുകളില്‍ ഇരു ഹറമിലേക്കും ഒഴുകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago