HOME
DETAILS

ഡോ. പായലിന്റേത് ആത്മഹത്യയല്ല, കൊലപാതകമെന്ന് റിപ്പോര്‍ട്ടുകള്‍

  
backup
May 30 2019 | 09:05 AM

dr-payal-tadvi-was-murdered-postmortem-reports

മുംബൈ: ജാതി അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മുംബൈ സ്വദേശിനിയായ ഡോ. പായല്‍ തഡ്‌വിയുടേത് കൊലപാതകമെന്ന സൂചനകളുമായി റിപ്പോര്‍ട്ടുകള്‍. പായലിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

കഴുത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പായലിന്റേത് ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ട സീനിയര്‍ വിദ്യാര്‍ഥിനികളായ ഹേമ അഹൂജ, ഭക്തി മെഹ്‌റ, അങ്കിത ഖണ്ഡേവാള്‍ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യയല്ല, കൊലപാതകമാണെന്ന വാദവുമായി നേരത്തെ പായലിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഈ മാസം 22-ാം തിയതിയാണ് മുംബൈയിലെ പ്രശസ്തമായ ബിവൈല്‍ നായര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൈനക്കോളജി പി.ജി വിദ്യാര്‍ത്ഥിയായിരുന്നു പായല്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago