ജീവന്‍ രക്ഷാബോട്ട് വിശ്രമിക്കുമ്പോള്‍ അഴിമുഖത്ത് മുങ്ങി താഴ്ന്നത് വിലപ്പെട്ട രണ്ട് ജീവനുകള്‍
കൊടുങ്ങല്ലൂര്‍: ഞൊടിയിടയിലെ ജീവന്‍ രക്ഷാബോട്ട് വിശ്രമിക്കുമ്പോള്‍ അഴീക്കോട് അഴിമുഖത്ത് മുങ്ങി താഴ്ന്നത് വിലപ്പെട്ട രണ്ട് ജീവനുകള്‍. വര്‍ഷകാലങ്ങളില്‍ കടലില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി നിയോഗിച്ച മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ട് കണ്ണെത്തും ദൂരത്തുള്ളപ്പോഴാണ് അഴീക്കോട് കടലില്‍ അപകടം ദുരന്തം വിതച്ചത്.
തിരമാലയില്‍ ചെറു വഞ്ചി തകര്‍ന്ന് മത്സ്യ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വിവരം ഉടനെ അറിയിച്ചുവെങ്കിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ജീവന്‍ രക്ഷാ ബോട്ട് സ്ഥലത്തെത്തിയത് രക്ഷാ പ്രവര്‍ത്തനം അവസാനിച്ച ശേഷം മാത്രമാണ്.
തൊട്ടടുത്തുള്ള മുനമ്പം കരയില്‍ വിശ്രമിച്ചിരുന്ന രക്ഷാ ബോട്ടിന് അപകട സ്ഥലത്തെത്താന്‍ യഥാര്‍ഥത്തില്‍ സെക്കന്റുകള്‍ മാത്രം മതിയായിരുന്നു. ശക്തമായ തിരയടിക്കുമ്പോള്‍ വള്ളങ്ങള്‍ക്കും, കോസ്റ്റല്‍ പൊലിസിന്റെ ബോട്ടിനും രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമായിരിക്കും.
ഇത്തരം സഹചര്യത്തിലാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ജീവന്‍ രക്ഷാ ബോട്ടിന്റെ ആവശ്യം.
എല്ലിവിധ ആധുനിക സംവിധാനങ്ങളുമുള്ള ബോട്ട് തൊട്ടപ്പുറത്ത് വിശ്രമിക്കുമ്പോള്‍ യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ ചങ്കുറപ്പുമാത്രം കൈ മുതലാക്കിയാണ് മത്സ്യ തൊഴിലാളികള്‍ മൂടുവെട്ടി വള്ളത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കടലോര ജാഗ്രത സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അപകടത്തില്‍പ്പെട്ടവരെ കരയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."