HOME
DETAILS
MAL
പ്രളയം; പൊന്നാനിയില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ പുതിയ തീരം സൃഷ്ടിച്ചു
backup
September 12 2018 | 05:09 AM
പൊന്നാനി: പ്രളയം പൊന്നാനിക്ക് ദുരന്തങ്ങള്‍ ഏറെ നല്‍കിയെങ്കിലും ഇപ്പോള്‍ പുതിയൊരു ബീച്ച് തന്നെ സമ്മാനിച്ചിരിക്കുകയാണ്.
പൊന്നാനി ബീച്ചില്‍ കിലോമീറ്ററുകള്‍ നീളത്തിലാണ് പുതിയ തീരം ഉണ്ടായിട്ടുള്ളത്. പുതിയ തീരം കാണാന്‍ നിരവധി പേരാണ് പൊന്നാനിയില്‍ എത്തുന്നത്. പ്രളയത്തിന് ശേഷമാണ് പൊന്നാനി ബീച്ചില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ കരയില്‍ നിന്നും കടലിലേക്ക് നടന്നു പോകാവുന്ന തരത്തില്‍ മണല്‍ വന്നടിഞ്ഞത്.
രണ്ടു ഭാഗത്തുനിന്നും ഈ മണല്‍ത്തിട്ടയിലേക്ക് തിരമാല വരുന്നതും കിലോമീറ്ററുകള്‍ കടലിലേക്ക് നടക്കാന്‍ സാധിക്കുന്നതിനാലുമെല്ലാം ഇത് കാണാനും ആസ്വദിക്കാനമായി നിരവധി പേരാണ് ഇപ്പോള്‍ പൊന്നാനി ബീച്ചിലേക്ക് എത്തുന്നത്. പ്രളയത്തില്‍ ഉണ്ടായ കാലാവസ്ഥ മാറ്റമാണ് പുതിയ തീരം ഉണ്ടാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."