HOME
DETAILS
MAL
കുറി തട്ടിപ്പ്: രണ്ടാം പ്രതി പിടിയില്‍
backup
July 25 2016 | 17:07 PM
കുന്നംകുളം: കുറികമ്പനി നടത്തി പണം തട്ടിയ കേസിലെ രണ്ടാം പ്രതിയെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു. ചെറുവത്താനി വെളളിക്കാട്ടിരി വീട്ടില്‍ പ്രവീണ്‍(48)ആണ് പിടിയിലായത്. വടക്കേക്കാട് പൊലിസ് സ്റ്റേഷനിലെ പൊലിസുകാരന്റെ അമ്മയായ ചിറ്റഞ്ഞൂര്‍ താഴത്തില്‍ കുഞ്ഞപ്പന്റെ ഭാര്യ അയ്യക്കുട്ടിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
വിക്ടറി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സപ്തമി കുറി കമ്പനിയില്‍ മൂന്ന് ലക്ഷത്തോളം രൂപ ഡെപ്പോസിറ്റായി നല്‍കിയിരുന്നു. സമയമായിട്ടും തുക തിരിച്ച് കിട്ടാതിരുന്നതിനെ തുടര്‍ന്ന് നല്കിയ പരാതിയിലാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."