HOME
DETAILS
MAL
പ്രളയാനന്തരം പായല്‍ നിറഞ്ഞ് ബിയ്യം കായല്‍
backup
September 12 2018 | 05:09 AM
പൊന്നാനി: ബിയ്യം കായല്‍ പായല്‍ മൂടിത്തുടങ്ങി. പ്രളയത്തിനു ശേഷം ഒഴുകിയെത്തിയ പായലുകളാണ് കായലിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. കുളവാഴ, ആഫ്രിക്കന്‍ പായല്‍ തുടങ്ങിയവയാണ് കായലില്‍ നിറഞ്ഞിരിക്കുന്നത്. ബിയ്യം കായലിന്റെ കിഴക്കു ഭാഗം ഏകദേശം പൂര്‍ണമായും പടിഞ്ഞാറു ഭാഗത്ത് ബ്രിഡ്ജില്‍ നിന്ന് ബിയ്യം സ്റ്റോപ്പിലേക്ക് വരുന്ന പഴയ ചകിരിമില്ലിനോട് ചേര്‍ന്ന ഭാഗത്തുമായാണ് പായല്‍ നിറഞ്ഞിരിക്കുന്നത്.
വൈകിട്ടും അവധി ദിവസങ്ങളിലുമായി നിരവധിയാളുകള്‍ കുടുബസമേതം ബിയ്യം കായലിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെയെത്താറുണ്ട്. അവധി ദിവസങ്ങളില്‍ പാര്‍ക്കിലും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. അസ്തമയവും ഇവിടെ ഒരു നല്ല വൈകുന്നേര കാഴ്ചയാണ്. എല്ലാവര്‍ഷവും ഈ തരം പായല്‍ നീക്കം ചെയ്യുന്ന ജോലി കായലില്‍ നടക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."