തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് മാറ്റല്‍: പ്രതിഷേധവുമായി ബി.എല്‍.ഒമാര്‍
വാടാനപ്പള്ളി: വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ കളര്‍ ഫോട്ടോ പതിച്ച പുതിയ കാര്‍ഡുകളാക്കുന്ന പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി ദിവസങ്ങളോളം വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരില്‍ നിന്നും അപേക്ഷയും, ഫോട്ടോയും, ആധാര്‍കാര്‍ഡ് നമ്പറും സമാഹരിച്ച് താലൂക്ക് ഓഫിസുകളില്‍ നല്‍കിയിരുന്നു.
എന്നാല്‍ കാര്‍ഡ് മാറ്റത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ചില ബൂത്തുകളില്‍ അഞ്ഞൂറ് പേര്‍ക്ക് വീതം പുതിയ എ.ടി.എം കാര്‍ഡ് രൂപത്തിലുള്ള പ്ലാസ്റ്റിക് കാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ തുടര്‍ന്ന് കുറച്ചു നാളുകളായി ഇതിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ തീരെ നടക്കുന്നില്ല. ഇപ്പോള്‍ വോട്ടര്‍ പട്ടികയുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും തെളിയാത്ത ഫോട്ടോകള്‍ മാറ്റുന്നതിനും വീടുകള്‍ കയറിയുള്ള കാപയിന്‍ ഈ മാസം ജൂലായ് 30 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ബി.എല്‍.ഓമാര്‍ക്ക് ട്രെയിനിങ് നല്‍കുന്നതിനിടയിലാണ് ബി.എല്‍.ഒമാര്‍ നേരത്തെ സമാഹരിച്ചു നല്‍കിയ ഡാറ്റകള്‍ ഉപേക്ഷിച്ചുവെന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് ബി.എല്‍.ഒമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വളരെ കഷ്ടപ്പെട്ടായിരുന്നു ബി.എല്‍.ഒ മാര്‍ വീടുകള്‍ കയറിയിറങ്ങി വിവരശേഖരങ്ങള്‍ നടത്തി താലൂക്ക് ഓഫിസില്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് ഡാറ്റകള്‍ കൈമാറിയവര്‍ നല്‍കിയ ബി.എല്‍.ഒമാരെ മൊബൈലില്‍ വിളിച്ചും, വഴിയില്‍ തടഞ്ഞ് നിറുത്തിയും നിരന്തരം ശല്യപ്പെടുത്തികൊണ്ടിരിക്കുകയാണ്.
എന്നാല്‍ നേരത്തെ ഡാറ്റകള്‍ നല്‍കിയിരുന്നവര്‍ക്ക് പുതിയ കാര്‍ഡ് കിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കാത്തതും ബി.എല്‍.ഒമാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്.
ഇനി പ്ലാസ്റ്റിക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടണമെങ്കില്‍ നിലവിലുള്ള കാര്‍ഡില്‍ എന്തെങ്കിലും തിരുത്ത് കാണിച്ച് അപേക്ഷകള്‍ വീണ്ടും ഓണ്‍ലൈനിലൂടെ നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരത്തില്‍ ഓരോ ബൂത്തിലും ഉള്ള ആയിരത്തി അഞ്ഞൂറോളം പേര്‍ വീണ്ടും അപേക്ഷിച്ചാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ കൂടി ബി.എല്‍.ഒമാരുടെ തലയില്‍ വീഴും. അതുകൊണ്ട് ഇത്തരത്തിലുള്ള തുഗ്ലക്ക് സംസ്‌കാരം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് ബി.എല്‍.ഒമാരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."