HOME
DETAILS
MAL
മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവം: സമാന്തര അന്വേഷണം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍
backup
May 30 2019 | 18:05 PM
കൊച്ചി: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് വെടിവയ്പ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. എന്താണ് സംഭവിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടന്നും സ്ഥലം സന്ദര്‍ശിക്കാനും നാട്ടുകാരുമായി ആശയവിനിമയം നടത്താനും അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് വസ്തുതാന്വേഷണ സംഘത്തിന് അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."