HOME
DETAILS
MAL
ആറാട്ടുപുഴയിലെ കടല്‍ക്ഷോഭ പ്രദേശങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു
backup
May 13 2017 | 03:05 AM
ഹരിപ്പാട്: ആറാട്ടുപുഴയിലെ കടല്‍ക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
ഓഫിസര്‍ ഷാനവാസ്, ഫോറസ്റ്റ് ബ്ലോക്ക് ഓഫിസറുമാരായ കൃഷ്ണന്‍കുട്ടി, ലിദീഷ് എന്നിവരാണ് തീരദേശ മേഖല സന്ദര്‍ശിച്ചത്.
തീരപ്രദേശത്ത് കാറ്റാടി മരങ്ങളും കണ്ടല്‍ചെടികളും വച്ചുപിടിപ്പിച്ച് കടല്‍ക്ഷോഭം തടയുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ പരിശോധിക്കുകുവാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ആലപ്പുഴ ജില്ലയില്‍ തോട്ടപ്പള്ളിയിലും ആലപ്പുഴയിലും കടല്‍ തീരത്ത് വെച്ച് പിടിപ്പിച്ചത് കടല്‍ക്ഷോഭത്തെ നല്ല രീതിയില്‍ ചെറുക്കുന്നുണ്ടെന്നും ഇത് വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."