റണ്‍മഴ കാത്ത് ട്രെന്റ്ബ്രിഡ്ജ്
ലണ്ടന്‍: മുന്‍ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും പാകിസ്താനും ഇന്നു നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് ഈ ലോകകപ്പിലെ ആവേശപ്പോരാട്ടമാകുമെന്നുറപ്പ്. 1992 ല്‍ ചാംപ്യന്‍മാരായതിന് ശേഷം പാകിസ്താന് ലോക ക്രിക്കറ്റില്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല. എല്ലാ കാലത്തും ബാറ്റിങ്‌നിര കരുത്തുറ്റതായിരുന്നിട്ടും പാകിസ്താന്‍ പിന്നീട് ക്രിക്കറ്റില്‍ നേട്ടമൊന്നുമുണ്ടാക്കിയിരുന്നില്ല.
ആരെയും അട്ടിമറിക്കാനും ആരോടും തോല്‍ക്കാനും കെല്‍പുള്ള ടീമെന്ന ഖ്യാതിയും പാകിസ്താന്റെ പേരിലാണ്. 1975, 1979 വര്‍ഷങ്ങളില്‍ കിരീടം ചൂടിയ വെസ്റ്റ് ഇന്‍ഡീസിന് മോഡേണ്‍ ക്രിക്കറ്റിന്റെ കാലത്ത് കിരീടം സ്വപ്നം മാത്രമായി ഇപ്പോഴും അവശേഷിക്കുന്നു. എല്ലാ കാലത്തും കരീബിയന്‍സിന് കരുത്തുള്ള ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരുമുണ്ടായിരുന്നിട്ടും കിരീടമോഹം സ്വപ്നമായി തന്നെ അവശേഷിച്ചു.
പാകിസ്താന്‍
കോച്ച്
മിക്കി ആര്‍തര്‍
ക്യാപ്റ്റന്‍
സര്‍ഫറസ് അഹമ്മദ്
ലോകകപ്പിലെ മികച്ച പ്രകടനം
1992- ലോകകപ്പ് ചാംപ്യന്‍
1999- ഫൈനലിസ്റ്റ്
1978, 83, 87, 2011-
സെമി ഫൈനലിസ്റ്റ്
സര്‍ഫറസ് അഹമ്മദ്
കളി നിരീക്ഷകരും വിമര്‍ശകരും പാകിസ്താന് ചെറിയൊരു സാധ്യത മാത്രമേ ഈ ലോകകപ്പില്‍ നല്‍കുന്നുള്ളൂ. സ്ഥിരതയില്ലാത്ത അവരുടെ പ്രകടനം തന്നെയാണ് അതിന് കാരണം. സന്നാഹ മത്സരത്തില്‍ കുഞ്ഞന്‍ ടീമെന്ന ഖ്യാതിയുമായി ലോകകപ്പ് കളിക്കാനെത്തിയ അഫ്ഗാനിസ്ഥാനോടു വരെ തോറ്റുമുട്ടുമടക്കി പാകിസ്താന്‍ ടീം. എങ്കിലും സര്‍ഫറസ് അഹമ്മദെന്ന ക്യാപ്റ്റനില്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല പാക് ആരാധകര്‍ക്ക്. 2017ല്‍ ഐ.സി.സി ചാംപ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലെത്തിയപ്പോഴും ഇതേ സാഹചര്യവും വിമര്‍ശനങ്ങളുമായിരുന്നു പാകിസ്താന്. എന്നാല്‍ ഏവരേയും ഞെട്ടിച്ച് സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെയും ഫൈനലില്‍ കോഹ്‌ലിയുടെ ഇന്ത്യയെയും പരാജയപ്പെടുത്തിക്കൊണ്ട് പാകിസ്താന്‍ കപ്പുയര്‍ത്തി. നായക പദവിയിലെത്തി നാലുംമാസംകൊണ്ട് ഐ.സി.സിയുടെ ഒരു ടൂര്‍ണമെന്റ് കൈപിടിയിലൊതുക്കിയ ക്യാപ്റ്റനാണ് സര്‍ഫറസ്. രണ്ടു വര്‍ഷത്തിനിപ്പുറം വീണ്ടുമൊരു ഐ.സി.സി വേള്‍ഡ് കപ്പ് വീണ്ടും ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഓവലില്‍ കപ്പിനായി ഉയര്‍ത്തിയ ആ വിക്കറ്റ് കീപ്പറുടെ കൈകള്‍ ലോര്‍ഡ്‌സിലും ഉയര്‍ന്നാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
ഓപ്പണിങ്
ഇമാം ഉള്‍ഹഖ്, ഫഖര്‍ സമാന്‍
ഈ ലെഫ്റ്റ് ഹാന്റ് ബാറ്റിങ് കോംപിനേഷനില്‍ പാകിസ്താന് പ്രതീക്ഷകള്‍ ഏറെ. കഴിഞ്ഞ വര്‍ഷം സിംബാബ്‌വേ ടൂറില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഫഖര്‍ സമാന്‍ അപകടകാരി തന്നെ.
മധ്യനിര
ബാബര്‍ അസം, ശുഹൈബ് മാലിക്, സര്‍ഫറസ് അഹമ്മദ്
കുറഞ്ഞ മത്സരങ്ങള്‍ക്കൊണ്ടുത്തന്നെ പാകിസ്താന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിത്തീര്‍ന്നിരിക്കുന്നു ബാബര്‍ അസം. ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള ബാബര്‍ അസം ഏതു സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ പോന്ന കളിക്കാരനാണ്.
ടീമിലെ ഏറ്റവും മുതിര്‍ന്ന താരമായ ശുഹൈബ് മാലികിന്റെ അനുഭവ സമ്പത്ത് ടീമിന് ഏറെ പ്രയോജനം ചെയ്യും.
ഓള്‍ റൗണ്ടര്‍മാര്‍
മുഹമ്മദ് ഹാഫിസ്, ഇമാദ് വസിം
ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുലര്‍ത്താന്‍ കഴിയുന്നവര്‍. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ സ്പിന്‍ തന്ത്രങ്ങളുമായി ഇവരുമുണ്ടാകും.
പേസ്‌നിര
പാകിസ്താന്റെ പേസ് നിര എപ്പോഴും ശക്തമാണ്. വഖാര്‍ യൂനുസും, ഉമ്രാന്‍ ഖാനും, വസിം അക്രവും അക്തറുമെല്ലാം ലോകക്രിക്കറ്റിലെ മികച്ച പേസ് ബൗളര്‍മാരുടെ നിരയില്‍ പെടുന്നവരായിരുന്നു. അത്രത്തോളം വരില്ലെങ്കിലും മികച്ചതു തന്നെയാണ് ഇത്തവണത്തെ പേസിനിര.വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹസ്‌നൈന്‍
വെസ്റ്റ് ഇന്‍ഡീസ്
കോച്ച്
ഫ്‌ളോയിഡ് റൈഫര്‍
ക്യാപ്റ്റന്‍
ജേസണ്‍ ഹോള്‍ഡര്‍
ലോകകപ്പിലെ മികച്ച പ്രകടനം
1975,79- ചാംപ്യന്‍മാര്‍
1983- ഫൈനലിസ്റ്റ്
1996- സെമിഫൈനലിസ്റ്റ്
ഓപ്പണിങ്
ക്രിസ് ഗെയ്ല്‍- എവില്‍ ലൂയിസ്
മധ്യനിര
ഡാരന്‍ ബ്രാവോ, ഷായ് പോപ് (വിക്കറ്റ് കീപ്പര്‍), ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളസ് പൂരന്‍
ഓള്‍റൗണ്ടര്‍
ആന്ദ്രേ റസ്സല്‍, ബ്രാത്ത്‌വെയ്റ്റ്
പേസ് നിര
കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍
സ്പിന്‍
ആഷ്‌ലി നേസ്
ടി-20 ശൈലിയിലുള്ള ടീമുമായാണ് ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ടീം മാനേജ്‌മെന്റും കളിക്കാരും തമ്മിലുള്ള പടലപ്പിണക്കം ഇനിയും തീര്‍ന്നിട്ടില്ല. ഇംഗ്ലണ്ട് യാത്ര ഒരു ടൂറായിട്ട് മാത്രമാണോ അല്ലെങ്കില്‍ കപ്പെടുക്കാനാണോ എന്നുള്ളത് അവരുടെ മത്സരങ്ങള്‍ കണ്ടിട്ടു മാത്രമെ വിലയിരുത്താനാകൂ. നേരത്തേ ന്യൂസിലന്‍ഡുമായുള്ള സന്നാഹ മത്സരത്തില്‍ നാനൂറിനു മുകളിലുള്ള സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് കണ്ടെത്തിയിരുന്നു. ഒരു ടീമെന്ന നിലയിലുള്ള കളിമികവല്ല അവരെ മുന്നോട്ടു കൊണ്ടു പോവുക, മറിച്ച് വ്യക്തികത പ്രകടനങ്ങളുടെ മികവ് തന്നെയായിരിക്കും. മൊത്തത്തില്‍ ഏതു ടീമും ഭയക്കേണ്ട ബാറ്റിങ് നിര തന്നെയാണ് വിന്‍ഡീസിന്റെ പ്രധാന ആയുധം. എന്നാല്‍ ബൗളിങ്‌നിര തല്ലുകൊള്ളുന്നവരാണ്. ന്യൂസിലന്‍ഡഡുമായുള്ള സന്നാഹ മത്സരത്തില്‍ മുന്നൂറിനു മുകളിലാണ് അവര്‍ വഴങ്ങിയത്.
ക്രിസ് ഗെയ്ല്‍
പ്രായം 40 കഴിഞ്ഞിട്ടും ഗെയ്‌ലിന്റെ ബാറ്റില്‍നിന്നുള്ള റണ്ണൊഴുക്ക് നിലച്ചിട്ടില്ല. പന്തുകളെ ആകാശം മുട്ടെ പറപ്പിക്കാന്‍ ഗെയ്ല്‍ വിന്‍ഡീസ് ബാറ്റിങ്‌നിരയില്‍ മുന്നില്‍ തന്നെയുണ്ട്. അവസാന ലോകകപ്പ് കളിക്കാനിറങ്ങുന്ന ഈ ഇടം കൈയന്‍ വിസ്മയത്തിന് പൊലിമയേകാന്‍ ഈ ലോകകപ്പ് കൂടിയേ തീരു.
ആന്ദ്രേ റസ്സല്‍
ബാറ്റ്‌കൊണ്ടും ബോളുകൊണ്ടും ഫീല്‍ഡിലെ മികവുകൊണ്ടും ഒറ്റയ്ക്ക് ഒരു ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ള താരം. ഐ.പി.എല്ലിലെ റസ്സലിന്റെ പ്രകടനം കണ്ടവര്‍ക്കറിയാം ഇത്തവണ ലോകകപ്പിന്റെ മിന്നും താരങ്ങളില്‍ ഒരാള്‍ ഇയാളായിരിക്കുമെന്ന്. ഏതു സാഹചര്യമായാലും ഒറ്റക്ക് കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള റസ്സലിന്റെ മികവ് എത്ര പ്രശംസിച്ചാലും മതിയാകില്ല. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഗെയ്‌ലിനെക്കാള്‍ അപകടകാരിയാണ് റസ്സല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."