കേന്ദ്രസര്‍വകലാശാല: എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
പെരിയ: കേരള കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഇംഗ്ലിഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍വകലാശാലയിലെ ചെടിച്ചട്ടിയും ഗ്ലാസും തകര്‍ത്തതായി രജിസ്ട്രാര്‍ ബേക്കല്‍ പൊലിസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന വിദ്യാര്ഥികള്ക്കെതിരേ ബേക്കല്‍ പൊലിസ് കേസെടുത്തു.
ഇന്നലെ രാവിലെ 11ഓടെയണ്ടാണ്ടണ്ടണ്ടണ്ടണ് എസ്.എഫ്.ഐ നേതൃത്വത്തില്‍ കേന്ദ്ര സര്‍വകലാശാലയിലേക്കു മാര്‍ച്ച് നടത്തിയത്. ബേക്കല്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മാര്‍ച്ച് തടഞ്ഞു. ഇതിനിടയിലാണ് യൂനിവേഴ്സിറ്റിയിലെ ചെടിച്ചട്ടികളും ഗ്ലാസുകളും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്.
പ്രസാദ് പന്ന്യനെ പുറത്താക്കിയത് നീതീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. എതിര്‍ക്കുന്നവരെ കോളജില്‍നിന്നു പുറത്താക്കുന്ന സമീപനമാണ് വൈസ് ചാന്‍സലറും യൂനിവേഴ്സിറ്റി അധികൃതരും സ്വീകരിക്കുന്നതെന്നും ഇതിനെതിരേ ഏതറ്റം വരെയും സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി. രാവിലെ 11നു തുടങ്ങിയ പ്രതിഷേധം ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു. ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി കാംപസിന്റെ പ്രവര്‍ത്തനം ഭാഗികമായി സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."