സൈനിക രേഖകളുമായി ചൈനീസ് സൈനികന് ലഡാക്ക് അതിര്‍ത്തിക്ക് സമീപം; അബദ്ധത്തില്‍ കടന്നതാകാമെന്ന് റിപ്പോര്‍ട്ട്, പ്രോട്ടോക്കാള്‍ പ്രകാരം മടക്കി അയക്കും
ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിക്ക് സമീപം സിവില്‍ -സൈനിക രേഖകളുമായി ചൈനീസ് സൈനികനെ സുരക്ഷാ സേന പിടികൂടി. ചുമാര്‍-ഡെംചോക്ക് പ്രദേശത്ത് നിന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികനെ പിടികൂടിയത്. നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹത്തെ ചൈനീസ് ആര്‍മിയിലേക്ക് തിരിച്ചയക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് സേനാംഗം അതിര്‍ത്തി അറിയാതെ അബദ്ധത്തില്‍ ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി തവണ സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കാനായിട്ടില്ല. അതിര്‍ത്തിയില്‍ നിന്നും പിന്മാറുന്നതിനുള്ള കരാറുകള്‍ പാലിക്കാന്‍ ചൈന ഇതുവരെ സമ്മതിച്ചിട്ടില്ല.
മെയ് മുതല്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ- ചൈനീസ് സൈനിക സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജൂണില്‍ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, പാങ്കോംഗ് ത്സോയില്‍ മുന്നേറ്റം നടത്തിയ ചൈനീസ് സേനയെ തുരത്താന്‍ ഇന്ത്യന്‍ സൈന്യം ഒന്നിലധികം തവണ വായുവില്‍ നിറയൊഴിച്ചിരുന്നു. തുടര്‍ന്ന് ചൈനീസ് സേനയും പ്രകോപനപരമായ രീതിയില്‍ വെടിയുതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."