ദക്ഷിണാഫ്രിക്കയില്‍ വനിതകള്‍ക്ക് കാബിനറ്റില്‍ പകുതി പ്രാതിനിധ്യം; പ്രതിപക്ഷ നേതാവിന് മന്ത്രിസ്ഥാനം
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിരില്‍ രാമഫോസ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. രാജ്യ ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയില്‍ വനിതാ പ്രതിനിധികള്‍ക്കും പുരുഷ പ്രതിനിധികള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കി . 28 മന്ത്രിമാരാണ് ആകെയുള്ളത്. ഇതില്‍ വനിതാ മന്ത്രിമാരിലൊരാള്‍ പ്രതിപക്ഷ നേതാവായ പാട്രിഷ്യ ഡേ ലില്ലെയാണ്. ഗുഡ് പാര്‍ട്ടി അംഗമായ ഇവര്‍ അടിസ്ഥാന വികസന മന്ത്രിയാണ്. മെയ് എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഭൂരിപക്ഷം നേടിയത്. ദക്ഷിണാഫ്രിക്കയിലെ 36 അംഗ മന്ത്രിസഭയിലെ അംഗബലം വെട്ടിക്കുറച്ച് 28 ആക്കിയിരുന്നു. ധനകാര്യമന്ത്രി ടിറ്റോ മബോവേനിയും പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രി പ്രവിന്‍ ഗൊര്‍ധാനും മന്ത്രിസഭയില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഊര്‍ജകാര്യ മന്ത്രിയും ഏറ്റവും കൂടുതല്‍ കാലം മന്ത്രി പദവി വഹിച്ച ആളുമായ ജെഫ് റാദെബെയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല.
'ഞാന്‍ ഇന്ന് നിയമിച്ച ഒരു കാര്യം മനസില്‍ വയ്ക്കണം, ആഫ്രിക്കന്‍ ജനതയുടെ പ്രതീക്ഷ എക്കാലത്തേതിലും വലുതാണ്.' അത് നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത് -റമഫോസ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു. അതേസമയം, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഡേവിഡ് മബുസയെയാണ് റാമപോസയുടെ ഡെപ്യൂട്ടിയായി തെരഞ്ഞെടുത്തത്. ഇതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒക്ടോബറില്‍ എത്യോപന്‍ പ്രധാനമന്ത്രിയും തന്റെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കിയിരുന്നു. റുവാണ്ട മന്ത്രിസഭയിലും സ്ത്രീപുരുഷ അനുപാതം തുല്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."