HOME
DETAILS
MAL
ഭൂമി കൈയേറി റോഡ് നിര്‍മിച്ചതായി പരാതി
backup
May 13 2017 | 03:05 AM
കോഴിക്കോട്: സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഭൂമി കൈയേറി റോഡ് നിര്‍മിച്ചതായി യുവതിയുടെ പരാതി.
മലാപ്പറമ്പ് ചരപ്പില്‍ ഹൗസ് മാലതിയുടെ ഭൂമി അനുവാദമില്ലാതെ കൈയേറി റോഡ് നിര്‍മിച്ചതായാണ് പരാതി.
ദുബൈയില്‍ താമസിക്കുന്ന തങ്ങളുടെ ഉടമസ്ഥതയിലുള്ള ഉണ്ണികുളം പഞ്ചായത്തിലെ ഭൂമിയാണ് സി.പി.എം ഉണ്ണികുളം പഞ്ചായത്ത് മെംബറും പാര്‍ട്ടി പ്രവര്‍ത്തകരും കൈയേറിയതെന്ന് യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വിദേശത്തു താമസിക്കുന്ന മകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സ്ഥലം കൈയേറിയതിനെതിരേ അടിയന്തര നടപടികളാവശ്യപ്പെട്ട് ബാലുശ്ശേരി എസ്.ഐക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതി പിന്‍വലിക്കാന്‍ പൊലിസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."