മിന്നും താരങ്ങളായി അനുനന്ദയും വിവേകും
കോഴിക്കോട്: അഞ്ച് നാള് നീണ്ടു നിന്ന യൗവ്വന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍ മേളയിലെ തിളങ്ങും താരങ്ങളായി അനുനന്ദയും വിവേകും. എടുത്തുപറയത്തക്ക നേട്ടങ്ങളുമായാണ് ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികളായ ഇവര്‍ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്.
ഇന്റര്‍സോണ്‍ മത്സരത്തില്‍ 18 പോയന്റാണ് ഇരുവരും നേടിയതെങ്കില്‍ ബി സോണ്‍ മത്സരത്തിലും ഇതേ പോയിന്റ് നേടി ഇവര്‍ കലാ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. വടകര സ്വദേശിയായ അനുനന്ദക്ക് കഥാപ്രസംഗം, മാപ്പിളപ്പാട്ട്, മലയാളം പദ്യം ചൊല്ലല്‍ എന്നിവയിലാണ് ഒന്നാംസ്ഥാനം ലഭിച്ചത്.
മോണോ ആക്ടില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ ഇന്റര്‍ സോണ്‍ മത്സരത്തിലും ഇതേ ഇനങ്ങളില്‍ ഇതേ സ്ഥാനം വാങ്ങി അനുനന്ദ തന്നെയാണ് കലാതിലകമായിരുന്നത്.
റിയാലിറ്റി ഷോയായ മാമ്പഴത്തില്‍ ഒന്നാമതെത്തിയ അനുനന്ദ പതിനാലാം രാവ്, ഗന്ധര്‍വ സംഗീതം തുടങ്ങിയ പരിപാടികളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം വയലിന് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സെമി ക്ലാസിക്കലില്‍ രണ്ടാം സ്ഥാനവും നേടിയാണ് വിവേക് ഇന്റര്‍സോണിലും കുതിപ്പ് തുടര്‍ന്നത്.
ഇപ്പോള്‍ കോഴിക്കോട് ആകാശവാണിയിലെ ബി. ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."