ക്ഷീര കര്‍ഷകര്‍ക്ക് ന്യായവരുമാനം ഉറപ്പ് വരുത്തും: മന്ത്രി കെ രാജു
കല്‍പ്പറ്റ: സ്വയംപര്യാപ്തത കൈവരിക്കാനും ക്ഷീര കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. മലബാര്‍ മില്‍മ രജത ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗ സംരക്ഷണ മേഖലയില്‍ കന്നുകാലി ഇന്‍ഷുറന്‍സ് വ്യാപകമാക്കും.
പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ വിഹിതം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കന്നുകാലികളെ വാങ്ങുന്നതിന് ധനസഹായവും ആരോഗ്യ പരിരക്ഷയും വെറ്ററിനറി ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ബട്ടര്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഇന്‍സ്റ്റന്റ് പാലട മിക്‌സ് യൂനിറ്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും കയറ്റുമതി നെയ്യ് പാക്കിങ് യൂനിറ്റ് ഒ.ആര്‍ കേളു എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി.
നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടി.നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍ കന്നുകാലി ഇന്‍ഷുറന്‍സ് നഷ്ടപരിഹാര വിതരണം ചെയ്തു.
മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് ക്ഷീര കര്‍ഷക അപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാര വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് മേഖലാ യൂനിയന്റെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ചടങ്ങില്‍ മികച്ച ക്ഷീര കര്‍ഷകന്‍, മികച്ച ആനന്ദ് മാതൃകാ സംഘം, മികച്ച ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംഘം എന്നിവരെ ആദരിച്ചു.
ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി, മില്‍മ-തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, ജില്ലാ മൃഗസംരക്ഷ ഓഫിസര്‍ കെ.ആര്‍ ഗീത, കെ ബിന്ദു, സത്യന്‍ മൊകേരി, പി.പി ആലി, കെ സുഗതന്‍, കെ.കെ വാസുദേവന്‍, കെ.എല്‍ പൗലോസ്, സി ഭാസ്‌കരന്‍, വിജയന്‍ ചെറുകര, പി.പി കരീം, സജിശങ്കര്‍, കെ.കെ ഹംസ, കെ.ജെ ദേവസ്യ, കുര്യാക്കോസ്, എം.എം മത്തായി കെ.ടി തോമസ്, കെ.എന്‍ സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."