കര്‍ഷകന്റെ ആത്മഹത്യ: രാഹുലിന്റെ കത്തിന് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി പിണറായിയുടെ മറുപടി
തിരുവനന്തപുരം: വയനാട്ടിലെ പനമരം പഞ്ചായത്തില്‍ കര്ഷകന് ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്കി. കര്‍ഷകപ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്നും പിണറായി വിജയന് രാഹുലിന് നല്കിയ മറുപടിയില്‍ ആവശ്യപ്പെട്ടു.
പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാറാണ് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി രാഹുല്‍ഗാന്ധി ടെല ഫോണില്‍ സംസാരിച്ചിരുന്നു. വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദവും, വിഷമവും കൊണ്ടാണ് ഭര്‍ത്താവ് ആത്ഹത്യ ചെയ്തതെന്നാണ് അവര്‍ രാഹുലിനോട് പറഞ്ഞത്. ഇതെല്ലാം രാഹുലിന്റെ കത്തിലുണ്ടായിരുന്നു. മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."