വ്യാജരേഖ കേസ്: വൈദികരുടെ ലാപ്ടോപ്പുകള് സൈബര്‍സെല്‍ പരിശോധിച്ചു
കൊച്ചി: സിറോ മലബാര്‍ സഭാധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പ്രതികളായ രണ്ട് വൈദികരുടെ ലാപ് ടോപ്പുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചു. ഒന്നും നാലും പ്രതികളായ ഫാ.പോള്‍ തേലക്കാട്ട് ഫാ.ടോണി കല്ലൂക്കാരന് എന്നിവരുടെ ലാപ് ടോപുകളാണ് ഇരുവരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചത്.
എറണാകുളം നോര്‍ത്തിലുള്ള സൈബര്‍ പൊലിസ് സ്റ്റേഷനിലാണ് ഇവരെ ഇന്നലെ ചോദ്യംചെയ്തത്. കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യ രേഖകള്‍ ഇവര്‍ക്ക് ഇ മെയിലില്‍ അയ്ക്കുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. വൈദികരുടെ ഇമെയിലുകളും അന്വേഷണ സംഘം പരിശോധിച്ചു. രേഖകള്‍ മെയിലില്‍ ലഭിച്ചതല്ലാതെ ഇതിന്റെ ആധികാരികതയെക്കുറിച്ച് അറിയില്ലെന്ന് വൈദികര്‍ ആവര്‍ത്തിച്ചു.
വൈദികര്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ലാപ് ടോപുകളുടെ പരിശോധന തുടരും. ആദിത്യയെയും വൈദികരെയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."