HOME
DETAILS

തപാല്‍പ്പെട്ടി അനാഥാവസ്ഥയില്‍

  
backup
May 13, 2017 | 3:53 AM

%e0%b4%a4%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%a8%e0%b4%be%e0%b4%a5%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d



വെഞ്ഞാറമൂട്: തപാല്‍പ്പെട്ടി അനാഥാവസ്ഥയില്‍. വെഞ്ഞാറമൂട് ജങ്ഷനില്‍ പോസ്റ്റാഫിസിന് സമീപം റോഡിനരുകിലായി സ്ഥാപിച്ചിരിക്കുന്ന തപാല്‍പ്പെട്ടിയാണ് നിലംപൊത്താറായ അവസ്ഥയിലുള്ളത്.
 കത്തുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ദിവസേന ധാരാളം പേരാണ് വെഞ്ഞാറമൂട്ടിലെ ഈ തപാല്‍പ്പെട്ടിയില്‍ കത്തുകള്‍ നിക്ഷേപിച്ച് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ് ഇവിടത്തെ തപാല്‍പെട്ടി.
 പെട്ടി സ്ഥാപിച്ചിരുന്ന സ്ഥലത്തിന് ചുറ്റമുള്ള മണ്ണ് റോഡ് വികസനത്തിനും ഓട നിര്‍മാണത്തിനും മറ്റുമായി മാറ്റിയതോടെ ചുവട് അടര്‍ന്നു മാറിയ തപാല്‍പ്പെട്ടി ഒരു മൂലയ്ക്ക് ഒതുക്കിവച്ചിരിക്കുകയാണിപ്പോള്‍.
മുന്‍പ് മണ്ണിനടിയിലായിരുന്ന പെട്ടിയുടെ ഭാഗം ഇപ്പോള്‍ ദ്രവിച്ച് തുടങ്ങിയ നിലയിലാണ്.
മുന്‍പൊക്കെ എല്ലാ പ്രധാന കവലകളിലും തപാല്‍പ്പെട്ടി ഒഴിച്ചുകൂടാനാവാത്ത വസ്തുവായിരുന്നുവെങ്കില്‍ ഇന്ന് അപൂര്‍വ്വമായാണ് തപാല്‍പ്പെട്ടി അവശേഷിക്കുന്നത്. വിവിധിയിടങ്ങളില്‍ നിന്നുപോലും പലരും കത്തുകള്‍ പോസ്റ്റ് ചെയ്യാനായി ആശ്രയിക്കുന്ന വെഞ്ഞാറമൂട്ടിലെ ഈ തപാല്‍പ്പെട്ടിയുടെ അനാഥാവസ്ഥ നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സുരക്ഷിതമായി തപാലുരുപടികള്‍ ഈ പെട്ടിയില്‍ നിക്ഷേപിക്കാമോയെന്നും ആശങ്ക നാട്ടുകാര്‍ക്കുണ്ട്.
വര്‍ഷങ്ങളായി നാട്ടുകാര്‍ ആശ്രയിക്കുന്ന തപാല്‍പ്പെട്ടി അനുയോജ്യമായ മറ്റൊരിടത്ത് സ്ഥാപിക്കണമെന്നാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  14 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  14 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  14 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  14 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  14 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  14 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  14 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  14 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  14 days ago