മലമ്പുഴ ഡാം അടച്ചു; തുറന്ന്‌വിട്ട വെള്ളം പട്ടാമ്പിയില്‍ എത്തിയില്ല
പട്ടാമ്പി: കടുത്തവേനലില്‍ നിളാതീരം വറ്റിവരണ്ടതിനെ തുടര്‍ന്ന് നാലാമതും മലമ്പുഴ ഡാം തുറന്നെങ്കിലും ആവശ്യമായ വെള്ളം ഇതുവരെയായും പട്ടാമ്പി ഭാരതപ്പുഴയില്‍ എത്തിയില്ല. ഈ മാസം ഒന്നിനാണ് മലമ്പുഴ അണക്കെട്ട് തുറന്നത്. വെള്ളിയാഴ്ച അധികൃതര്‍ അടക്കുമെന്ന് അറിയിച്ചതോടെ വെള്ളം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശയായി. പട്ടാമ്പിയിലും ഷൊര്‍ണൂരിലും എത്തുന്നത് വരെ വെള്ളം തുറന്ന് വിടാനായിരുന്നു തീരുമാനമെങ്കിലും നടപ്പാക്കാത്തതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പട്ടാമ്പി താലൂക്ക് പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടതോടെ നിളയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് കുടിവെള്ളത്തിനായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
അതെസമയം രണ്ട് ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഡാം വഴി നല്‍കിയിട്ടുണ്ടെന്നും ഇത് പട്ടാമ്പി, ഷൊര്‍ണൂര്‍ ഭാഗത്തേക്ക് വെള്ളമെത്തുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ഡാം ചുമതല വഹിക്കുന്ന എ.ഇ വിനോദ് ചന്ദ്രന്‍ ബന്ധപ്പെട്ടവരെ അറിയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വേനല്‍ മഴയും വേണ്ടത്ര കിട്ടാത്തതിനാല്‍ പ്രദേശങ്ങളില്‍ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടക്കുന്നുണ്ടെങ്കിലും രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമാകാത്ത നിലയിലാണ് ഇപ്പോഴുമുള്ളതെന്ന് വെള്ളത്തിനായി നിരത്തിവെച്ച പാത്രങ്ങള്‍ ചൂണ്ടികാണിക്കുന്നു.
താലൂക്ക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ റവന്യുവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളവിതരണം നടക്കുന്നുണ്ടെങ്കിലും പല പഞ്ചായത്തുകളിലും കുടിവെള്ള ഉറവിടം കണ്ടത്താന്‍ കഴിയാത്തതിനാല്‍ ജലവിതരണം തടസ്സപ്പെട്ട നിലയിലാണ്. അത് കൊണ്ട് തന്നെ ഡാമിലെ വെള്ളം നിളയില്‍ എത്തിയില്ലെങ്കില്‍ വീണ്ടും തുറക്കണമെന്ന ആവശ്യം ഉയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."