'ഞാന്‍ ഐറ്റമാണ്,നമ്മള്‍ ഓരോരുത്തരും ഐറ്റമാണ്':ബിജെപി സ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കമല്‍ നാഥ്
ന്യൂഡല്‍ഹി: ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന വനിതാസ്ഥാനാര്‍ഥിക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ വനിതാസ്ഥാനാര്‍ഥിയെ ഐറ്റമെന്ന് വിളിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കാണ് കമല്‍നാഥ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അവരുടെ പേര് താന്‍ മറന്നുപോയി. 'അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ച് പറഞ്ഞതല്ല. പേരറിയാത്തതുകൊണ്ട് ഐറ്റമെന്ന് പറഞ്ഞുപോയതാണ്. ഞാന്‍ ഐറ്റമാണ്. ഒരു സവിശേഷ കോണ്‍ടെക്സ്റ്റില്‍ പറയുമ്പോള്‍, സൂചിപ്പിക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ഐറ്റമല്ലേ?
അത് ബഹുമാനമില്ലാത്തതും അധിക്ഷേപകരവുമാകുന്നത് എങ്ങനെയാണ്? എന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ഖേദിക്കുന്നു'. വിഷയത്തില്‍ കമല്‍ നാഥിന്റെ വിശദീകരണം ഇങ്ങനെ.
എന്നാല്‍ കമല്‍നാഥ് വെറും ഒഴുവുകഴിവുകള്‍ തിരയുകയാണെന്നും അദ്ദേഹം ആരെയും അധിക്ഷേപിച്ചതല്ല, ഉള്ളില്‍ ഉള്ളത് പുറത്തുവന്നത് മാത്രമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തിരിച്ചടിച്ചു. കോണ്‍ഗ്രസ് നേതാവിന്റെ ഫ്യൂഡല്‍ മനസ്ഥിതിയാണ് ഇവിടെ തെളിഞ്ഞതെന്നും ചൗഹാന്‍ വിമര്‍ശിച്ചു.
ബിജെപി സ്ഥാനാര്‍ഥിയായ ഇമര്‍തി ദേവിയെ 'ഐറ്റം' എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം. ദാബ്രയില്‍ നടന്ന യോഗത്തിനിടെയാണ് കമല്‍നാഥ് ഇമര്‍തി ദേവിയ്ക്കെതിരെ തിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."