പാലക്കാട്-പൊള്ളാച്ചി പാതയോടുള്ള അവഗണനക്കെതിരേ പ്രക്ഷോഭം
പാലക്കാട്: നവീകരിച്ചിട്ട് ഒന്നരവര്‍ഷമായിട്ടും പാലക്കാട്-പൊള്ളാച്ചി പാതയോട് കേന്ദ്രസര്‍ക്കാരും റെയില്‍വേയും കാണിക്കുന്ന അവഗണനക്കെതിരേ പ്രക്ഷോഭ പരമ്പരകള്‍ സൃഷ്ടിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ പ്രസ്താവിച്ചു.
അമൃത എക്‌സ്പ്രസ് പൊള്ളാച്ചിക്ക് നീട്ടേണ്ടതില്ല. എന്നാല്‍ മീറ്റര്‍ഗേജ് ആയിരുന്നപ്പോള്‍ ഓടിച്ചിരുന്ന ആറ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിച്ചേ പറ്റൂ.
ടിക്കറ്റെടുക്കാന്‍ ആളില്ല എന്ന് സമര്‍ഥിക്കുവാനാണ് അസമയങ്ങളില്‍ പ്രഹസനം കണക്കെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചത്. ഇത് ഉദ്യോഗസ്ഥരുടെ കുബുദ്ധിയാണ്. റെയില്‍വെ പാത ഇരട്ടിക്കുവാന്‍ ഒരു പഠനവും നടത്താതെയാണോ കോടികള്‍ മുടക്കിയത്. അങ്ങിനെയെങ്കില്‍ കോടികള്‍ പാഴാക്കിയ അന്നത്തെ ഉദ്യോഗസ്ഥരെ ജയിലിലടക്കണം. ഉദ്യോഗസ്ഥ ദുര്‍ഭരണമാണ് ഇവിടെ നടക്കുന്നത്. ജനപ്രതിനിധികള്‍ പാര്‍ലിമെന്റില്‍ പോകുന്നതെന്തിനാണ്. ജനങ്ങളോട് മറുപടി പറയണം. ട്രെയിനോടിക്കുന്നില്ലെങ്കില്‍ പാലക്കാട് ടൗണിലെ ശകുന്തള ജങ്ഷന്‍ റോഡ് റെയില്‍വേ തുറന്നുകൊടുക്കണം.
ശകുന്തള ജങ്ഷന്‍ റോഡിലെ മതില്‍ പൊളിച്ച് മാറ്റാന്‍ നഗരസഭ തയ്യാറാകണം. മതില്‍ പൊളിച്ച് മാറ്റാനും റോഡ് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കാനും ആവശ്യപ്പെട്ട് കത്ത് നല്‍കുവാന്‍ നഗരസഭാ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയോട് ഡി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."